LATEST NEWS
ജയചന്ദ്രനും സംഘവും ഒരുക്കുന്ന സംഗീതസന്ധ്യ; സംഗീത വിരുന്നോടെ കേരളീയത്തിന് ഇന്ന് കൊട്ടിക്കലാശം

നവംബർ 1 മുതൽ 7 വരെ നീണ്ടുനിന്ന കേരളത്തിന്റെ മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ജനങ്ങൾ ഏറ്റെടുത്ത കേരളത്തിന്റെ ഈ വലിയ മഹോത്സവത്തിന് ഇന്ന് വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ കലാശക്കൊട്ട്. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്, സിത്താര, റിമി ടോമി, ഹരിശങ്കർ തുടങ്ങിയ ഗായകർ അണിനിരക്കുന്ന മ്യൂസിക്കൽ മെഗാ ഷോ ”ജയം” എന്ന പരിപാടിയോടെയാണ് കേരളീയത്തിന്റെ ആദ്യ പതിപ്പിന് തിരശീല വീഴുന്നത്. ആട്ടവും പാട്ടും നിറഞ്ഞ സംഗീത സന്ധ്യ ഇന്ന് വൈകീട്ട് 6 : 30 ന് നടക്കും.
Source link