Site icon onlinekeralanews.com

യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ


തുറവൂർ: സമൂഹമാദ്ധ്യമത്തിലൂടെ യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതിയെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ് കാടൻകോട് വീട്ടിൽ കെ.പി.മനീഷാണ് പിടിയിലായത്. സൗഹൃദത്തിലായിരുന്ന പ്രതി പിന്നീട് ശല്യം ചെയ്യാൻ തുടങ്ങിയതോടെ യുവതി ബന്ധം അവസാനിപ്പിക്കുകയായിരുന്നു.യുവതിയുടെ പേരിൽ നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി,​ നാട്ടിലുള്ള പലരെയും അംഗങ്ങളാക്കി അശ്ലീല ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതേ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ മുമ്പ് റിമാൻഡിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


Source link

Exit mobile version