SPORTS

ശ്രീ​​ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് പി​​രി​​ച്ചു​​വി​​ട്ടു


കൊ​​ളം​​ബൊ: ഐ​​സി​​സി ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യോ​​ട് നാ​​ണം കെ​​ട്ട തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​തി​​ന് ശ്രീ​​ല​​ങ്ക​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി. ശ്രീ​​ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നെ​​യൊ​​ന്നാ​​കെ സ​​ര്‍​ക്കാ​​ര്‍ പി​​രി​​ച്ചു​​വി​​ട്ടു. ശ്രീ​​ല​​ങ്ക​​ന്‍ മു​​ന്‍ നാ​​യ​​ക​​ന്‍ അ​​ര്‍​ജു​​ന ര​​ണ​​തും​​ഗ​​യു​​ടെ കീ​​ഴി​​ല്‍ ഇ​​ട​​ക്കാ​​ല ഭ​​ര​​ണ സ​​മി​​തി​​ക്കാ​​ണ് പു​​തി​​യ ചു​​മ​​ത​​ല ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്. ശ്രീ​​ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് ഒ​​ന്ന​​ട​​ങ്കം വി​​ശ്വാ​​സ​​വ​​ഞ്ച​​ന​​യും അ​​ഴി​​മ​​തി​​യു​​ടെ ക​​ള​​ങ്ക​​വും നി​​റ​​ഞ്ഞ​​താ​​ണെ​​ന്ന് കാ​​യി​​ക​​മ​​ന്ത്രി റോ​​ഷ​​ന്‍ ര​​ണ​​സിം​​ഗെ വി​​മ​​ര്‍​ശി​​ച്ചു.

ലോ​​ക​​ക​​പ്പി​​ലെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തി​​നു പി​​ന്നാ​​ലെ ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് സെ​​ക്ര​​ട്ട​​റി മോ​​ഹ​​ന്‍ ഡി ​​സി​​ല്‍​വ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ജി​​വ​​ച്ചു. ഇ​​ന്ത്യ​​യോ​​ടേ​​റ്റ തോ​​ല്‍​വി​​ക്കുശേ​​ഷം ല​​ങ്ക​​ന്‍ സ​​ര്‍​ക്കാ​​ര്‍ അ​​ദ്ദേ​​ഹ​​ത്തോ​​ട് വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു രാ​​ജി.


Source link

Related Articles

Back to top button