ബം​ഗ്ല ജ​യം


ന്യൂ​ഡ​ല്‍​ഹി: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ തു​ട​ര്‍​ച്ച​യാ​യ ആ​റു തോ​ല്‍​വി​ക​ള്‍​ക്കു​ശേ​ഷം ബം​ഗ്ലാ​ദേ​ശി​ന് ജ​യം. ശ്രീ​ല​ങ്ക​യെ മൂ​ന്നു വി​ക്ക​റ്റി​ന് ബം​ഗ്ലാ​ദേ​ശ് തോ​ല്‍​പ്പി​ച്ചു. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക 49.3 ഓ​വ​റി​ല്‍ 279. ബം​ഗ്ലാ​ദേ​ശ് 41.1 ഓ​വ​റി​ല്‍ 282/7. ര​ണ്ടു വി​ക്ക​റ്റി​ന് 41 എ​ന്ന നി​ല​യി​ല്‍​നി​ന്ന് ബം​ഗ്ലാ​ദേ​ശി​നെ ന​ജ്മു​ള്‍ ഹൊ​സൈ​ന്‍ ഷാ​ന്‍റോ (90), ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (82) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. ലങ്കയ്ക്കുവേണ്ടി ദി​ല്‍​ഷ​ന്‍ മ​ദു​ശ​ങ്ക മൂ​ന്നും മ​ഹീ​ഷ് തീ​ക്ഷ​ണ, എ​യ്ഞ്ച​ലോ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തവും വീ​ഴ്ത്തി.

ച​രി​ത അ​സ​ല​ങ്ക​യു​ടെ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് (105 പ​ന്തി​ല്‍ 108) ശ്രീ​ല​ങ്ക പൊ​രു​താ​നു​ള്ള സ്‌​കോ​റി​ലെ​ത്തി​യ​ത്. സ​ദീ​ര സ​മ​ര​വി​ക്ര​മ (41), ധ​ന​ഞ്ജ​യ ഡി ​സി​ല്‍​വ (34) എ​ന്നി​വ​ര്‍ ല​ങ്ക​ന്‍ സ്‌​കോ​റി​നു ക​രു​ത്താ​യി. ബം​ഗ്ലാ​ദേ​ശി​നാ​യി ത​ന്‍​സിം മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ഷൊ​റീ​ഫു​ള്‍ ഇ​സ്ലാ​മും ഷ​ക്കീബ് അ​ല്‍ ഹ​സ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.


Source link

Exit mobile version