LATEST NEWS
ജനങ്ങൾ നെഞ്ചേറ്റിയ ആഘോഷം; കേരളീയത്തിന് ഇന്ന് തിരശീല വീഴും

തലസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന കേരളീയത്തിന് ഇന്ന് സമാപനം. വർണാഭമായ ആഘോഷങ്ങൾക്കാണ് ഇന്ന് തിരശീല വീഴുക. വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.
ALSO READ:രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി കേരളീയത്തിൽ എത്തിയത്. ഞായറാഴ്ച ദിവസമായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. കേരളീയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സെമിനാറുകളിലും കലാപരിപാടികളിലും ഫുഡ്‌ഫെസ്റ്റുകളിലും ചലച്ചിത്ര മേളകളിലുമടക്കം വൻ ജനപങ്കാളിത്തമായിരുന്നു.
Source link