ബിസിസിഐയുടെ കള്ളക്കളി!
കറാച്ചി: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇന്ത്യക്കെതിരേ ആരോപണവുമായി പാക്കിസ്ഥാന് മുന്‍ താരം ഹസന് റാസ വീണ്ടും രംഗത്ത്. പ്രത്യേകമായി നിര്‍മിച്ച പന്തുമായാണ് ഇന്ത്യ ബൗളിംഗിന് ഇറങ്ങുന്നതെന്ന് കഴിഞ്ഞദിവസം റാസ നടത്തിയ ആരോപണം പാക് മുന്‍ ക്യാപ്റ്റന്‍ വസിം അക്രത്തിന്റെ വിമര്ശനത്തിനുവരെ വഴിതെളിച്ചിരുന്നു. ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരത്തിനു പിന്നാലെയാണ് ഡിആര്‍എസില്‍ ബിസിസിഐയും ഐസിസിയും ഇന്ത്യക്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന റാസയുടെ പുതിയ ആരോപണം. ഇന്ത്യയുടെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഹെൻറിച്ച് ക്ലാസന് ഡിആര്‍എസിലൂടെ പുറത്തായത് തെറ്റായ തീരുമാനത്തിലൂടെ ആയിരുന്നു എന്നാണ് റാസയുടെ ആരോപിണം. ഡിആര്‍എസിനു ശേഷം അതൃപ്തി അറിയിച്ചാണ് ക്ലാസന് ക്രീസ് വിട്ടത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ 101 നോട്ടൗട്ടിലൂടെ ഏകദിന കരിയറില്‍ 49 സെഞ്ചുറിയെന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ വിരാട് കോഹ്ലി, ഇന്നിംഗ്സിനിടെ കീപ്പര്‍ ക്യാച്ചിലൂടെ പുറത്തായിരുന്നു എന്നും ഡിആര്‍എസില്‍ പന്ത് ട്രാക്ക് ചെയ്യുന്ന ശബ്ദം ലഭിച്ചില്ല എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. കോഹ്ലി 37 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു അത്.
Source link