SPORTS

ടൈംഡ് ​​ഔ​​ട്ട്!


ന്യൂഡൽഹി: ലോ​​ക ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും നി​​ര്‍​ഭാ​​ഗ്യ​​ക​​ര​​മാ​​യ പു​​റ​​ത്താ​​ക​​ലി​​ന് ഇ​​ര​​യാ​​യി ശ്രീ​​ല​​ങ്ക​​ന്‍ ബാ​​റ്റ​​ര്‍ എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ്. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ന്യൂ​​ഡ​​ല്‍​ഹി​​യി​​ല്‍ ന​​ട​​ന്ന ഐ​​സി​​സി എ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ലാ​​ണ് മാ​​ത്യൂ​​സ് ടൈം​​ഡ് ഔ​​ട്ടാ​​യി പു​​റ​​ത്താ​​യ​​ത്. ഒ​​രു പ​​ന്ത് പോ​​ലും നേ​​രി​​ടാ​​തെ ടൈം​​ഡ് ഔ​​ട്ടാ​​യി പു​​റ​​ത്താ​​വു​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര ക്രി​​ക്ക​​റ്റി​​ലെ ആ​​ദ്യ​​ത്തെ ബാ​​റ്റ​​റാ​​യി മാ​​ത്യൂ​​സ്. ക്രീ​​സി​​ലെ​​ത്തി​​യ​​ശേ​​ഷം ബാ​​റ്റിം​​ഗി​​നു ത​​യാ​​റാ​​കാ​​ൻ വൈ​​കി​​യ​​തി​​നാ​​ലാ​​ണ് വി​​വാ​​ദ​​മാ​​യ ടൈം​​ഡ് ഔ​​ട്ടി​​ലൂ​​ടെ മാ​​ത്യൂ​​സി​​ന് പ​​വ​​ലി​​യ​​നി​​ലേ​​ക്ക് തി​​രി​​ച്ച് ന​​ട​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. മാ​​ത്യൂ​​സി​​ന്‍റെ ഹെ​​ൽ​​മ​​റ്റി​​ന്‍റെ വ​​ള്ളി​​പൊ​​ട്ടി​​യ​​താ​​യി​​രു​​ന്നു പു​​റ​​ത്താ​​ക​​ലി​​ലേ​​ക്ക് വ​​ഴി​​തെ​​ളി​​ച്ച​​ത്. ലോകകപ്പിൽ ര​​ണ്ട് മി​​നി​​റ്റി​​നു​​ള്ളി​​ൽ ബാ​​റ്റ് ചെ​​യ്യാ​​ൻ ത​​യാ​​റാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഔ​​ട്ട്. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന ല​​ങ്ക​​യു​​ടെ സ​​ദീ​​ര സ​​മ​​ര​​വി​​ക്ര​​മ പു​​റ​​ത്താ​​യ​​തി​​ന് ശേ​​ഷ​​മാ​​ണ് മാ​​ത്യൂ​​സ് ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​യി​​രു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 3.49ന് ​​സ​​മ​​ര​​വി​​ക്ര​​മ പു​​റ​​ത്താ​​യി. മാ​​ത്യൂ​​സ് 3.50ന് ​​ക​​ള​​ത്തി​​ലെ​​ത്തി. 3.54ന് ​​ടൈം​​ഡ് ഔ​​ട്ടാ​​കു​​ക​​യും ചെ​​യ്തു. ചരിത്രത്തിൽ ആദ്യം ക്രീ​​സി​​ലെ​​ത്തി​​യ മാ​​ത്യൂ​​സ് പ​​ന്ത് നേ​​രി​​ടു​​ന്ന​​തി​​നു മു​​മ്പാ​​ണ് ഹെ​​ല്‍​മ​​റ്റി​​ന്‍റെ വ​​ള്ളി​​പൊ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധി​​ച്ച​​ത്. ഉ​​ട​​നെ ഡ​​ഗ് ഔ​​ട്ടി​​ലേ​​ക്ക് പു​​തി​​യ ഹെ​​ല്‍​മ​​റ്റി​​നാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് ബം​​ഗ്ലാ​​ദേ​​ശ് ക്യാ​​പ്റ്റ​​ന്‍ ഷ​​ക്കീ​​ബ് അ​​ല്‍ ഹ​​സ​​നോ​​ട് ച​​ര്‍​ച്ച ചെ​​യ്തി​​രു​​ന്നി​​ല്ല. ഹെ​​ല്‍​മ​​റ്റ് എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​രു​​ന്നു. ഹ​സ​ന്‍റെ അ​പ്പീ​ലി​ൽ അന്പ​യ​ർ ഔ​ട്ട് വിധിച്ചു. മാ​ത്യൂ​സ് അ​മ്പ​യ​ര്‍​മാ​രോ​ടും ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നോ​ടും വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ താ​ര​ത്തി​ന് നി​രാ​ശ​നാ​യി പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. ഷ​ക്കീ​ബി​ന്‍റെ ഈ ​നി​ല​പാ​ട് ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നും വ​ഴി​തെ​ളി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ബാ​റ്റ​ർ ടൈം​ഡ് ഔ​ട്ട് ആ​കു​ന്ന​ത്. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ ആ​​റു​​പേ​​ർ ടൈംഡ് ​​ഔ​​ട്ടായിട്ടുണ്ട്. നി​​യ​​മം ഇ​​ങ്ങ​​നെ ഒ​​രാ​​ള്‍ പു​​റ​​ത്താ​​വു​​ക​​യോ റി​​ട്ട​​യ​​ര്‍ ചെ​​യ്ത് മ​​ട​​ങ്ങു​​ക​​യോ ചെ​​യ്താ​​ല്‍ മൂ​​ന്നു മി​​നി​​റ്റി​​നു​​ള്ളി​​ല്‍ അ​​ടു​​ത്ത ബാ​​റ്റ​​ര്‍ ക്രീ​​സി​​ലെ​​ത്തി പ​​ന്ത് നേ​​രി​​ടാ​​ന്‍ ത​​യാ​​റെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് എം​​സി​​സി നി​​യ​​മം. ഈ ​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ ക്രീ​​സി​​ലെ​​ത്താ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ടൈം​​ഡ് ഔ​​ട്ടാ​​യി വി​​ധി​​ക്കും. ലോ​​ക​​ക​​പ്പി​​ല്‍ ര​​ണ്ടു മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ബാ​​റ്റ​​ര്‍ ക്രീ​​സി​​ലെ​​ത്തി പ​​ന്ത് നേ​​രി​​ടാ​​ന്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് നി​​യ​​മം. ഈ ​​വി​​ക്ക​​റ്റി​​ന് ബൗ​​ള​​ര്‍​ക്ക് അ​​വ​​കാ​​ശ​​മി​​ല്ല. സ്‌​​കോ​​ര്‍ കാ​​ര്‍​ഡി​​ലും ടൈം​​ഡ് ഔ​​ട്ട് എ​​ന്ന് ത​​ന്നെ​​യാ​​ണ് എ​​ഴു​​തു​​ക. 2007ൽ ​​ഗാം​​ഗു​​ലി ര​​ക്ഷ​​പ്പെ​​ട്ടു ടൈം​​ഡ് ഔ​​ട്ടി​​ൽ​​നി​​ന്ന് 2007ൽ ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​വ് ഗാം​​ഗു​​ലി ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു. കേ​​പ്ടൗ​​ണി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഇ​​ന്ത്യ​​യും ത​​മ്മി​​ലു​​ള്ള മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ നാ​​ലാം ദി​​ന​​മാ​​യി​​രു​​ന്നു അ​​ത്. ഗാം​​ഗു​​ലി പ​​വ​​ലി​​യ​​നി​​ല്‍നി​​ന്ന് പു​​റ​​ത്തെ​​ത്താ​​ന്‍ ആ​​റു മി​​നി​​റ്റ് എ​​ടു​​ത്തു. അ​​മ്പ​​യ​​ര്‍ ഡ​​ര​​ല്‍ ഹാ​​ര്‍​പ്പ​​ര്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ക്യാ​​പ്റ്റ​​ന്‍ ഗ്രെ​​യിം സ്മി​​ത്തു​​മാ​​യി ഇ​​ക്കാ​​ര്യം ച​​ർ​​ച്ച ചെ​​യ്തു. എ​​ന്നാ​​ല്‍, ക്രി​​ക്ക​​റ്റി​​ന്‍റെ സ്പി​​രി​​റ്റി​​ന് എ​​തി​​രാ​​ണെ​​ന്ന​​തി​​നാ​​ൽ സ്മി​​ത്ത് അ​​പ്പീ​​ലി​​നു ത​​യാ​​റാ​​യി​​ല്ല. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റാ​​യി​​രു​​ന്നു ക്രീ​​സി​​ൽ എ​​ത്തേ​​ണ്ടി​​യി​​രു​​ന്ന​​ത്. ഫീ​​ല്‍​ഡി​​ല്‍ ഇ​​റ​​ങ്ങാ​​തെ ക​​ള​​ത്തി​​ന് പു​​റ​​ത്ത് കൂ​​ടു​​ത​​ല്‍ സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ച​​തി​​നാ​​ല്‍ സ​​ച്ചി​​ന് ആ ​​സ​​മ​​യം ക്രീ​​സി​​ലെ​​ത്താ​​ൻ അ​​നു​​മ​​തി​​യി​​ല്ലാ​​യി​​രു​​ന്നു. മ​​റ്റൊ​​രു ബാ​​റ്റ​​റാ​​യ വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ ആ ​​സ​​മ​​യം കു​​ളി​​ക്കു​​ക​​യും ഗാം​​ഗു​​ലി ട്രാ​​ക്ക് സ്യൂ​​ട്ടി​​ലു​​മാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button