LATEST NEWS

പ്രതിപക്ഷം ബഹിഷ്കരിച്ചു, മലയാളികള്‍ ഏറ്റെടുത്തു; കേരളീയം വന്‍ വിജയം

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് കേരളപ്പിറവി പ്രമാണിച്ച് എ‍ഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കലാ- സാംസ്കാരിക പരിപാടികള്‍, പുസ്തകോത്സവം, പുഷ്പമേള, ഭക്ഷ്യമേള, സെമിനാറുകള്‍ എന്നിങ്ങനെ തുടങ്ങി തലസ്ഥാന നഗരത്തെ കേരളീയം അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂരപ്പറമ്പാക്കി മാറ്റി.

പക്ഷെ കേരളീയത്തില്‍ കണ്ടത് ജനലക്ഷങ്ങളുടെ ആഘോഷമായിരുന്നു. നവംബര്‍ ഒന്നുമുതല്‍ നഗരത്തില്‍ മണ്ണുവാരിയിട്ടാല്‍ താ‍ഴെ വീ‍ഴാത്ത അവസ്ഥ. ചലച്ചിത്ര മേളയ്ക്ക് അഭൂതപൂര്‍വമായ തിരക്ക്. ഭക്ഷ്യമേളയില്‍ പ‍ഴയതും പുതിയതുമായ രുചികള്‍ നുണയാനെത്തിയവരും കലാപരിപാടിപാടികള്‍ കാണാനെത്തിയവരും, വിപണന മേളയില്‍ പങ്കെടുക്കാനെത്തിയവരും, അലങ്കരിച്ച് ലൈറ്റും കണ്ട് കപ്പലണ്ടിയും ഐസ്ക്രീമും ക‍ഴിച്ച് നഗരത്തിലൂടെ നടക്കാനെത്തിയവരും, ആടിപ്പാടി ആഘോഷിക്കാനെത്തിയവരും ഒക്കെ ചേര്‍ന്ന് കേരളീയം കളറാക്കി. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, സന്തോഷ് ജോര്‍ജ് കുളങ്ങര, വിവിധ മന്ത്രിമാര്‍, സാംസാകാരിക നായകര്‍ തുടങ്ങി നൂറ് കണക്കിനാളുകളാണ് കേരളീയത്തില്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്ക് വലിയ സ്വീകരണമാണ് കേരളീയത്തിന് ലഭിച്ചത്.


Source link

Related Articles

Back to top button