കോഹ്‌ലി സ​ച്ചി​നൊ​പ്പം സ​ന്തോ​ഷ ജ​ന്മ​ദി​നം…


ജ​ന്മ​ദി​ന​ത്തി​ല്‍ ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​രം എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌ലി. ​ഇ​ന്ന​ലെ ത​ന്‍റെ 35-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ലീ​ഗ് റൗ​ണ്ടി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ കോ​ഹ്‌ലി​യു​ടെ 101 നോ​ട്ടൗ​ട്ട്. ഏ​ക​ദി​ന ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ജ​ന്മ​ദി​ന​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് കോ​ഹ്‌ലി. 2011 ​ലോ​ക​ക​പ്പി​ല്‍ ന്യൂ​സി​ല​ന്‍ഡി​ന്‍റെ റോ​സ് ടെ​യ്‌ല​ര്‍ (131 നോ​ട്ടൗ​ട്ട്) ത​ന്‍റെ 27-ാം ജ​ന്മ​ദി​ന​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ സെ​ഞ്ചു​റി നേ​ടി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ജ​ന്മ​ദി​ന​ത്തി​ലെ ആ​ദ്യ സെ​ഞ്ചു​റി​യാ​യി​രു​ന്നു അ​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ മി​ച്ച​ല്‍ മാ​ര്‍ഷ് (121) 32-ാം ജ​ന്മ​ദി​ന​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ സെ​ഞ്ചു​റി നേ​ടി. 2023 ലോ​ക​ക​പ്പി​ല്‍ ജ​ന്മ​ദി​ന​ക്കാ​ര്‍ ര​ണ്ടാം ത​വ​ണ​യാ​ണ് സെ​ഞ്ചു​റി നേ​ടു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. സ​ച്ചി​ന്‍റെ റി​ക്കാ​ര്‍ഡി​ല്‍ രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (49) എ​ന്ന റി​ക്കാ​ര്‍ഡി​ല്‍ ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ ഒ​പ്പ​വും കോ​ഹ്‌ലി ​എ​ത്തി. 2012 മാ​ര്‍ച്ച് 16ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​യി​രു​ന്നു സ​ച്ചി​ന്‍റെ 49-ാം ഏ​ക​ദി​ന സെ​ഞ്ചു​റി. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ സ​ച്ചി​ന്‍ 100 സെ​ഞ്ചു​റി തി​ക​ച്ച ശ​ത​ക​നേ​ട്ട​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ​ത്. നേ​രി​ട്ട 119-ാം പ​ന്തി​ലാ​യി​രു​ന്നു കോ​ഹ്‌​ലി 49-ാം സെ​ഞ്ചു​റി തി​ക​ച്ച​ത്. 49 ഏ​ക​ദി​ന സെ​ഞ്ചു​റി​യി​ലേ​ക്ക് എ​ത്താ​ൻ സ​ച്ചി​ന് 452 ഇ​ന്നിം​ഗ്‌​സ് വേ​ണ്ടി​വ​ന്നു. 277 ഇ​ന്നിം​ഗ്‌​സി​ലാ​ണ് കോ​ഹ്‌​ലി​യു​ടെ 49-ാം സെ​ഞ്ചു​റി. ഈ ​ലോ​ക​ക​പ്പി​ലെ ത​ന്നെ താ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ്. 2009 ഡി​സം​ബ​ര്‍ 24ന് ​ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലാ​ണ് കോ​ഹ്‌​ലി ആ​ദ്യ ഏ​ക​ദി​ന സെ​ഞ്ചു​റി നേ​ടു​ന്ന​ത്. ഇ​വി​ടെത്ത​ന്നെ 49-ാം സെ​ഞ്ചു​റി നേ​ടി​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

സ​ച്ചി​ന്‍ 20 x കോ​ഹ്‌ലി 23 ​ഇ​ന്ത്യ​യി​ല്‍ വി​രാ​ട് കോ​ഹ്‌ലി​യു​ടെ 23-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ്. സ്വ​ദേ​ശ​ത്ത് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന് 20 സെ​ഞ്ചു​റി മാ​ത്ര​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍, നി​ഷ്പ​ക്ഷ വേ​ദി​യി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ക​ണ​ക്കി​ല്‍ സ​ച്ചി​നാ​ണ് മു​ന്‍തൂ​ക്കം. ന്യൂ​ട്ര​ല്‍ വേ​ദി​യി​ല്‍ സ​ച്ചി​ന്‍ 17 സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ള്‍ കോ​ഹ് ലി​യു​ടെ പേ​രി​ല്‍ അ​ഞ്ച് എ​ണ്ണം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. 79-ാം സെ​ഞ്ചു​റി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ കോ​ഹ്‌ലി​യു​ടെ 79-ാം സെ​ഞ്ചു​റി​യാ​ണ്. ടെ​സ്റ്റി​ല്‍ 29ഉം ​ഏ​ക​ദി​ന​ത്തി​ല്‍ 49ഉം ​ട്വ​ന്‍റി-20​യി​ല്‍ ഒ​രു സെ​ഞ്ചു​റി​യും കോ​ഹ്‌ലി​ക്കു​ണ്ട്. ആ​കെ 515 (111 ടെ​സ്റ്റ്, 289 ഏ​ക​ദി​നം, 115 ട്വ​ന്‍റി-20) മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​ണ് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ താ​ര​ത്തി​ന്‍റെ 79 സെ​ഞ്ചു​റി. 100 സെ​ഞ്ചു​റി​യു​ള്ള (ടെ​സ്റ്റി​ല്‍ 51, ഏ​ക​ദി​ന​ത്തി​ല്‍ 49) സ​ച്ചി​ന്‍ മാ​ത്ര​മാ​ണ് കോ​ഹ്‌ലി​ക്ക് മു​ന്നി​ലു​ള്ള​ത്. ജന്മദിനം ആഘോഷമാക്കി ആരാധകർ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ 35-ാം ജ​ന്മ​ദി​നം കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ആ​രാ​ധ​ര്‍ വ​ൻ ആ​ഘോ​ഷ​മാ​ക്കി. കോ​ഹ്‌​ലി​യു​ടെ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ ആ​രാ​ധ​ക​ര്‍ സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് കേ​ക്ക് മു​റി​ച്ചും നൃ​ത്തം ചെ​യ്തും വ​ലി​യ ക​ട്ടൗ​ട്ടു​ക​ള്‍ വ​ച്ചും ആ​ഘോ​ഷി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​ന്മ​ദി​ന ആ​ശം​സ​ക​ള്‍ എ​ഴു​തി ബാ​ന​റു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​ര്‍ എ​ത്തി​യ​ത്. ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ആ​സ്ഥാ​ന കെ​ട്ടി​ട​ത്തി​ല്‍ താ​ര​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ​മാ​യ ക്രി​ക്ക​റ്റ് യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ർ​ശി​പ്പി​ച്ചു.


Source link

Exit mobile version