ഓസീസ് ജയം, ഇംഗ്ലണ്ട് പുറത്ത്
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. ഇംഗ്ലണ്ടിനെ 33 റണ്‍സിനു തോല്‍പ്പിച്ച ഓസ്ട്രേലിയ സെമി സാധ്യത സജീവമാക്കി. ആറാം തോല്‍വിയോടെ ഇംഗ്ലണ്ട് പുറത്തായി. സ്കോര്‍: ഓസ്ട്രേലിയ 49.3 ഓവറില്‍ 286. ഇംഗ്ലണ്ട് 48.1 ഓവറില്‍ 253. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മാര്‍നസ് ലബുഷെയ്ന് (71), സ്റ്റീവ് സ്മിത്ത് (47), കാമറൂണ്‍ ഗ്രീന്‍ (44), മാര്‍ക്കസ് സ്റ്റോയ്നിസ് (35) എന്നിവരുടെ ബലത്തിലാണ് പൊരുതാനുള്ള സ്കോറിലെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ബെന്‍ സ്റ്റോക്സ് (64), ഡേവിഡ് മലാന് (50), മോയിന്‍ അലി (42) എന്നിവരുടെ പ്രകടനങ്ങള്‍ ജയപ്രതീക്ഷകള്‍ നല്കി. മൂന്നു വിക്കറ്റ് പിഴുത ആദം സാംപയാണ് ഓസീസിന് ജയം സമ്മാനിച്ചത്.
Source link