ജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ്
കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ 2023-24 സീസണിലെ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കളത്തില്‍. എവേ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. മൂന്ന് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി 10 പോയിന്റോടെ നാലാം സ്ഥാനത്താണ് കേരള സംഘം. നാലു മത്സരങ്ങളില്‍ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.
മുഖ്യപരിശീലകന്‍ ഇവാന് വുകോമനോവിച്ചിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്ന രണ്ടാം മത്സരമാണ് ഇന്നത്തേത്. വിലക്കിനുശേഷം കൊച്ചിയില്‍വച്ചു നടന്ന ഒഡീഷയ്ക്കെതിരായ മത്സരത്തിലൂടെയാണ് വുകോമനോവിച്ച് ഡഗ്ഗൗട്ടില്‍ തിരിച്ചെത്തിയത്.
Source link