LATEST NEWS
‘കേരളീയത്തിന്റെ ഭാഗമായതിൽ സന്തോഷം’; സാംസ്കാരിക മഹോത്സവത്തിൽ തിളങ്ങി വോളണ്ടിയർമാർ
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 തലസ്ഥാന നഗരിയിൽ വൻ ജനപങ്കാളിത്തത്തോടെ നടക്കുമ്പോൾ എല്ലാവർക്കും സുഗമമായി കേരളീയം പരിപാടികൾ കാണുന്നതിനും ആസ്വദിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ആയിരത്തിമുന്നൂറിലധികം വോളണ്ടിയർമാർ. ട്രാഫിക് ഡ്യൂട്ടിയ്ക്കും വിവിധ മേളകളിലും സെമിനാർ, കലാപരിപാടികൾ തുടങ്ങി എല്ലാ ഇടങ്ങളിലും കാണികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് വോളണ്ടിയർമാരാണ്.
ബിരുദവിദ്യാർത്ഥികൾക്കൊപ്പം പ്രായമായ നിരവധി പേരാണ് വോളണ്ടിയർമാരായിട്ടുള്ളത്. പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് മുതൽക്കൂട്ടായ വോളണ്ടിയർമാർക്ക് ആവശ്യമായ ഭക്ഷണവും താമസവുമൊക്കെ ഒരുക്കിയിരിക്കുന്നതും വോളണ്ടിയർ കമ്മിറ്റിയാണ്. മികച്ച താമസവും ഭക്ഷണവുമാണ് തങ്ങൾക്കായി കമ്മിറ്റി ഒരുക്കിയതെന്ന് യുവജനക്ഷേമ ബോർഡിൽ നിന്നുള്ള അഭിഷേക് എസ് എസ് പറഞ്ഞു.
Source link