കേരളീയം ചലച്ചിത്രമേളയില്‍ ‘മണിച്ചിത്രത്താഴ്’ കാണാന്‍ വന്‍ തിരക്ക്
കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളീയം പോലൊരു മഹോത്സവം സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. മലയാളികള്‍ക്ക് ഏതൊക്കെ മേഖലകളില്‍ ആഘോഷിക്കാന്‍ കഴിയുമോ അവയെല്ലാം കേരളീയത്തില്‍ ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് ചലച്ചിത്രമേള. 140 ഓളം ചിത്രങ്ങളാണ് കേരളീയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒരു ശരാശരി മലയാളി ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടുകാണും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ചത് വന്‍ വരവേല്‍പ്പ്.
മലയാളത്തിന്‍റെ കലയും സംസ്കാരവും ഭക്ഷണവും വൈവിധ്യവുമെല്ലാം കേരളീയത്തിലൂടെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അന്യം നിന്നുപോയ കലാരൂപങ്ങള്‍ക്കും രുചികള്‍ക്കുമൊപ്പം ഇന്നത്തെ തലമുറ ടിവിയിലും യൂട്യൂബിലും മാത്രം കണ്ട മണിച്ചിത്രത്താഴ് പോലുള്ള മലായളത്തിന്‍റെ അഭിമാന ചിത്രങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരം കൂടിയാണ് കേരളീയം.
Source link