LATEST NEWS

പഴയിടം മുതൽ ഫിറോസ് ചുട്ടിപ്പാറ വരെ, കേരളീയം ഫുഡ് ഫെസ്റ്റിവലില്‍ വൈവിധ്യം നിറയും: എഎ റഹീം എംപി

എ‍ഴ് ദിവസം നീണ്ടു കേരളീയം മഹോത്സവത്തിലെ ഫുഡ് ഫെസ്റ്റിവെലിൽ കേരളത്തിൻ്റെ തനതു വിഭവങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് എ എ റഹീം എംപി. വനസുന്ദരീ ചിക്കൻ മുതൽ രാമശേരി ഇഡ്‌ലി വരെ ഫെസ്റ്റിവലില്‍ ഉണ്ടാകുമെന്നും തനതു വിഭവങ്ങളെ ബ്രാൻ്റ് ചെയ്യുമെന്നും റഹീം പറഞ്ഞു.

കുടുംബശ്രീയുടെ മലയാളി അടുക്കള കനകക്കുന്നിലും പെറ്റ്സ് ഫുഡ് ഫെസ്റ്റിവെൽ എൽ എം എസിലും  നടക്കും. സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവെൽ നഗരത്തിൽ ഉണ്ടാകും. 2,000-ത്തിലധികം വിഭവങ്ങൾ കേരളീയത്തിൽ എത്തുന്നവർക്ക് രുചിക്കാനാകുമെന്നും  കേരളത്തിലെ ഫുഡ് വ്ളോഗേഴ്സ്  പ്രചാരകരാകുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button