അ​ഫ്ഗാ​ന്‍റെ സെ​മി സ്വ​പ്നം


ല​​ക്‌​​നോ: ത​​ക​​ര്‍​പ്പ​​ന്‍ ജ​​യ​​ത്തോ​​ടെ ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ര്‍​ത്താ​​ന്‍ അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ ഇ​​ന്ന് ല​​ക്‌​​നോ​​യി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ നേ​​രി​​ടും. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ ഭാ​​ര​​മൊ​​ന്നു​​മി​​ല്ലാ​​തെ എ​​ത്തി വി​​സ്മ​​യം തീ​​ര്‍​ത്ത​​വ​​രാ​​ണ് അ​​ഫ്ഗാ​​നും നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സും. ഇ​​വ​​രു​​ടെ കു​​തി​​പ്പി​​ല്‍ പ​​ല വ​​മ്പ​​ന്മാ​​രും നി​​ലം​​പ​​തി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​രു​​ടീ​​മും ഇ​​ന്ന് ജ​​യ​​ത്തോ​​ടെ സെ​​മി​​യി​​ലേ​​ക്ക് അ​​ടു​​ക്കാ​​നാ​​ണ് പൊ​​രു​​തു​​ന്ന​​ത്. ഇ​​ന്ന് അ​​ഫ്ഗാ​​ന്‍ വ​​ന്‍ ജ​​യം നേ​​ടി​​യാ​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യെ​​യോ ന്യൂ​​സി​​ല​​ന്‍​ഡി​​നെ​​യോ മ​​റി​​ക​​ട​​ന്ന് മൂ​​ന്നോ നാ​​ലോ സ്ഥാ​​ന​​ത്തെ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ആ​​റു​​ക​​ളി​​യി​​ല്‍ മൂ​​ന്നു ജ​​യ​​വു​​മാ​​യി ആ​​റു പോ​​യി​​ന്‍റു​​മാ​​യി അ​​ഫ്ഗാ​​ന്‍ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് ജ​​യി​​ച്ചാ​​ല്‍ എ​​ട്ടാം സ്ഥാ​​ന​​ത്തു​​നി​​ന്ന് മു​​ന്നോ​​ട്ടെ​​ത്താം. ആ​​റു ക​​ളി​​യി​​ല്‍​നി​​ന്ന് ര​​ണ്ടു ജ​​യ​​വു​​മാ​​യി നാ​​ലു പോ​​യി​​ന്‍റാ​​ണ് നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്.

പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക ടീ​​മു​​ക​​ള്‍​ക്കെ​​തി​​രേ അ​​ഫ്ഗാ​​ന്‍ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. 2003 ലോ​​ക​​ക​​പ്പി​​ല്‍ കെ​​നി​​യ ന​​ട​​ത്തി​​യ​​തു​​പോ​​ലെ ഒ​​രു അ​​പ്ര​​തീ​​ക്ഷി​​ത മു​​ന്നേ​​റ്റ​​ത്തി​​നാ​​ണ് അ​​ഫ്ഗാ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ശ​​ക്ത​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യെ​​യു​​മാ​​ണ് ഇ​​നി അ​​ഫ്ഗാ​​നു നേ​​രി​​ടേ​​ണ്ട​​ത്. ബം​​ഗ്ലാ​​ദേ​​ശി​​നെ എ​​റി​​ഞ്ഞി​​ട്ട​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് നെ​​ത​​ര്‍​ല​​ന്‍​ഡ്സ് എ​​ത്തു​​ന്ന​​ത്. ബാ​​റ്റിം​​ഗി​​ല്‍ പ​​ല​​രെ​​യും ആ​​ശ്ര​​യി​​ക്കാ​​ന്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നാ​​കു​​ന്നു​​ണ്ട്. അ​​ത്യാ​​വ​​ശ്യ​​ഘ​​ട്ട​​ത്തി​​ല്‍ വാ​​ല​​റ്റ​​ത്ത് പോ​​ലും മി​​ക​​വ് പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​വ​​രു​​ണ്ട്. ഇം​​ഗ്ല​​ണ്ടും ഇ​​ന്ത്യ​​യു​​മാ​​ണ് അ​​ടു​​ത്ത എ​​തി​​രാ​​ളി​​ക​​ള്‍.


Source link

Exit mobile version