സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിൽ ഇല്ലെന്ന് പറഞ്ഞു സംസാരിക്കാൻ തുടങ്ങിയ മമ്മൂട്ടിയുടെ പ്രസംഗത്തിന് വലിയ കയ്യടികളാണ് വേദിയിൽ നിന്ന് ലഭിച്ചത്. കേരളീയം കേരളീയരുടെ മാത്രം വികാരമല്ല ലോകത്തിന്റേത് മുഴുവനുമാകണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ലോകത്തിന് തന്നെ മാതൃകയാകുമെന്ന് പറഞ്ഞ മമ്മൂട്ടി സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃക നമ്മളായിരിക്കണമെന്നും, ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ് എന്ന് ലോകത്തോട് നമ്മൾ വിളിച്ചു പറയണമെന്നും കൂട്ടിച്ചേർത്തു.
Source link