പനാജി: 37-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ സുവര്‍ണ ദിനം. നീന്തിയും തുഴഞ്ഞും ചാടിയും കേരളം ഇന്നലെ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 11 മെഡല്‍ സ്വന്തമാക്കി. തുഴച്ചിലിലൂടെയാണ് കേരളം ഇന്നലെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് സ്വര്‍ണവും ഒരു വെങ്കലവും തുഴയെറിഞ്ഞ് നേടി. പുരുഷന്മാരുടെ നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ സജന് പ്രകാശ് മീറ്റ് റിക്കാര്‍ഡോടെ (1:59.38 സെക്കന്‍ഡ്) സ്വര്‍ണം നീന്തിയെടുത്തു. മീറ്റില്‍ സജന്റെ രണ്ടാം റിക്കാര്‍ഡാണ്.
വനിതകളുടെ ട്രിപ്പിള്‍ജംപില്‍ എൻ.വി. ഷീന സ്വര്‍ണവും നയന ജെയിംസ് വെള്ളിയും കരസ്ഥമാക്കി. പോള്‍ വാള്‍ട്ടില്‍ മരിയ ജയ്സണ്‍ വെള്ളി കരസ്ഥമാക്കി. 4×400 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ വെങ്കലമണിഞ്ഞു. ബീച്ച് ഫുട്ബോള്‍ ഫൈനലില്‍ 7-5ന് ഗോവയെ തകര്‍ത്ത് കേരളം സ്വര്‍ണത്തിൽ മുത്തമിട്ടു.
Source link