ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് ലാലേട്ടനും മമ്മൂക്കയും കൂടെ ഉലകനായകനും ശോഭനയും

കേരളീയം വേദിയിൽ മുഖ്യമന്ത്രിയും ഉലകനായകനും മലയാളത്തിന്റെ ബിഗ് ‘എം’സും ഒന്നിച്ച് എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മന്ത്രി കെ രാജനും, ശിവൻകുട്ടിയും, ശോഭനയും ഉൾപ്പെട്ട ചിത്രം മൊബൈലിൽ പകർത്തിയത് മോഹൻലാലാണ്. എല്ലാ വർഷവും കേരളീയം നടത്തുമെന്ന് വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ ലോകോത്തര ബ്രാൻഡ് ആക്കി മാറ്റുമെന്നും, കേരളത്തിന്റെ സവിശേഷത ആഘോഷിക്കേണ്ടത് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Source link
Exit mobile version