‘ഇച്ചാക്കയോടൊപ്പം’; മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ‘ഇച്ചാക്കക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള ചിത്രമാണത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലായി.
മലയാളിയായതില്‍ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്ന് പറഞ്ഞ അദ്ദേഹം തിരുവനന്തപുരം തന്റെ സ്വന്തം നാടാണെന്നും, ഇവിടുത്തെ ഓരോ മുക്കും മൂലയും തനിക്ക് അറിയാമെന്നും പറഞ്ഞു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നത് തിരുവനന്തപുരത്താണ്, പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാളം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ട്, നമുക്ക് അത്തരം ഒരു നീക്കത്തിന് വഴികാട്ടികള്‍ ആകാം, കേരളീയത്തിന് എല്ലാവിധ ആശംസകളും- കേരളീയം വേദിയില്‍ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Source link