ഹാപ്പി ബെര്‍ത്ത് ഡേ കോഹ്ലീ…
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിക്ക് ഈ മാസം അഞ്ചിന് 35-ാം പിറന്നാൾ. കോഹ്ലിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സിഎബി) എന്നാണ് പുറത്തുവരുന്ന വിവരം. 2023 ഐസിസി ഏകദിന ലോകകപ്പിലെ വമ്പന്‍ ടീമുകളായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ദിനംകൂടിയാണ് നവംബർ അഞ്ച്. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യ x ദക്ഷിണാഫ്രിക്ക പോരാട്ടം ചൊവ്വാഴ്ച അരങ്ങേറുമ്പോള്‍ കോഹ്ലിയുടെ ജന്മദിനാഘോഷവും നടക്കും. അന്നേദിനം ഗാലറിയിലെത്തുന്ന ആരാധകര്‍ക്ക് കോഹ്ലിയുടെ 70,000 മുഖംമൂടികള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. വമ്പന്‍ ലേസര്‍ ഷോയും ഉണ്ടാകും. പ്രത്യേക ആകൃതിയില്‍ ഉണ്ടാക്കിയ ജന്മദിന കേക്ക് മത്സരത്തിനു കോഹ്ലി മുറിക്കും.
കോഹ്ലി റിക്കാര്‍ഡ് കുറിച്ച് 50-ാം ഏകദിന സെഞ്ചുറി ഈഡന് ഗാര്‍ഡന്‍സില്‍ നേടുമെന്നും ജന്മദിനമാഘോഷിക്കാന് അതിൽപ്പരമൊരു സാഹചര്യം ഇല്ലെന്നും നേരത്തേ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
Source link