2034 ലോ​​​ക​​​ക​​​പ്പ് സൗ​​​ദി​​​യി​​​ൽ?


മെ​​​ൽ​​​ബ​​​ണ്‍: 2034ലെ ​​​ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​നു സൗ​​​ദി അ​​​റേ​​​ബ്യ വേ​​​ദി​​​യാ​​​കാ​​​ൻ വ​​​ഴി തെ​​​ളി​​​യു​​​ന്നു. സൗ​​​ദി​​​ക്കൊ​​​പ്പം ആ​​​തി​​​ഥ്യ​​​ത്തി​​​നാ​​​യി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ പി​​ന്മാ​​​റി. ആ​​​തി​​​ഥ്യ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ത​​​ങ്ങ​​​ൾ പി​​ന്മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ചു. 2034 ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​യ​​ത്വം വ​​​ഹി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ത​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തു ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ, 2026ലെ ​​​ഏ​​​ഷ്യ​​​ൻ വ​​​നി​​​താ ക​​​പ്പ്, 2029ലെ ​​​ക്ല​​​ബ് ലോ​​​ക​​​ക​​​പ്പ് എ​​​ന്നി​​​വ​​​യ്‌ക്ക് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​മെ​​​ന്നും ഫു​​​ട്ബാ​​​ൾ ഓ​​​​​​സ്ട്രേ​​​ലി​​​യ (എ​​​ഫ്എ) മേ​​​ധാ​​​വി ജ​​​യിം​​​സ് ജോ​​​ണ്‍സ​​​ണ്‍ പ​​​റ​​​ഞ്ഞു.

ഏ​​​ഷ്യ, ഓ​​​ഷ്യാ​​​നി​​​യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 31 ആ​​​യി ഫി​​​ഫ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി സൗ​​​ദി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.2026ൽ ​​​ന​​​ട​​​ക്കു​​​ന്ന അ​​​ടു​​​ത്ത ലോ​​​ക​​​ക​​​പ്പ് അ​​​മേ​​​രി​​​ക്ക, മെ​​​ക്സി​​​ക്കോ, കാ​​​ന​​​ഡ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ക.


Source link

Exit mobile version