Site icon onlinekeralanews.com

സഞ്ജുവിനെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്യാപ്ടൻ സ്ഥാനം?​,​ സൂര്യ കുമാർ യാദവ് സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്


അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ചയാണ് ഇന്ത്യ- ന്യൂസീലാൻഡ് ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്ടൻ സ്ഥാനം സൂര്യകുമാർ യാദവ് ഒഴിയുമെന്ന റിപ്പോ‌ർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്ടനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.ലോകകപ്പിൽ ക്യാപ്ടനെന്ന നിലയിൽ ഭേദപ്പെട്ട പ്രകടനമാണ് സൂര്യകുമാർ യാദവിന്റേതെങ്കിലും ബാറ്റിംഗിൽ പ്രകടനം അത്ര മെച്ചമല്ല. യു.എസ്.എയ്ക്കെതിരെ പുറത്താകാതെ 84 റൺസ് നേടിയെങ്കിലും പിന്നീട് അത് നിലനിറുത്താനായില്ല. എട്ട് മത്സരങ്ങളിൽ നിന്ന് 242 റൺസാണ് സൂര്യയുടെ ലോകകപ്പിലെ സമ്പാദ്യം.


Source link

Exit mobile version