ഇസ്ലാമാബാദ്: ഇൻസമാം-ഉൾ-ഹഖ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനം രാജിവച്ചു. ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ പക്ഷപാതമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണു രാജി. പാക് ടീമിലെ മുതിർന്ന താരങ്ങളുടെ ഏജന്റായ തൽഹ റഹ്മാനിയുടെ കന്പനിയിൽ ഇൻസമാമിന് ഓഹരിയുണ്ടെന്നാണ് ആരോപണം. ഐസിസി ലോകകപ്പിൽ പാക്കിസ്ഥാൻ തുടർച്ചയായി നാലു മത്സരങ്ങൾ പരാജയപ്പെട്ടതും രാജിക്കു കാരണമായെന്നു വിലയിരുത്തപ്പെടുന്നു.
Source link