അ​​​ത്‌ല​​​റ്റി​​​ക്സി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ സ്വ​​​ർ​​​ണം മു​​​ഹ​​​മ്മ​​​ദ് അ​​​നീ​​​സി​​​ന്


പ​​​നാ​​​ജി: 37-മ​​​ത് ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ന്‍റെ അ​​​ഞ്ചാം ദി​​​നം കേ​​​ര​​​ള​​​ത്തി​​​നു നാ​​​ലു മെ​​​ഡ​​​ൽ. ഇ​​​ര​​​ട്ട​​​സ്വ​​​ർ​​​ണ​​​മു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ മെ​​​ഡ​​​ൽ നേ​​​ട്ടം. പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ ലോം​​​ഗ്ജം​​​പി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​നീ​​​സി​​​ലൂ​​​ടെ കേ​​​ര​​​ളം അ​​​ത്‌ല​​​റ്റി​​​ക്സി​​​ലെ ആ​​​ദ്യ സ്വ​​​ർ​​​ണം സ്വ​​​ന്ത​​​മാ​​​ക്കി. ത​​​ന്‍റെ അ​​​വ​​​സാ​​​ന ശ്ര​​​മ​​​ത്തി​​​ൽ 8.15 മീ​​​റ്റ​​​ർ ദൂരം ചാ​​​ടി​​​യാ​​​ണ് അ​​​നീ​​​സ് സ്വ​​​ർ​​​ണ​​​മ​​​ണി​​​ഞ്ഞ​​​ത്. കേ​​​ര​​​ള പോ ലീസി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന അ​​​നീ​​​സ് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ബം​ഗ​ളൂ​രു നാ​​​ഷ​​​ണ​​​ൽ ക്യാം​​​പി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. ഒ​​​ളിം​​​പ്യ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. നീ​​​ന്ത​​​ലി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ 200 മീ​​​റ്റ​​​ർ ബ്രെ​​​സ്റ്റ് സ്ട്രോ​​​ക്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹ​​​ർ​​​ഷി​​​താ ജ​​​യ​​​റാം റി​ക്കാ​ര്‍ഡോ​​​ടെ സ്വ​​​ർ​​​ണ​​​മ​​​ണി​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ ഹ​​​ർ​​​ഷി​​​ത അ​​​വി​​​ടെ പ്രാ​​​തി​​​നി​ധ്യം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണു കേ​​​ര​​​ള​​​ത്തി​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച​​​ത്. നീ​​​ന്ത​​​ലി​​​ൽ രാ​​​വി​​​ലെ പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 1500 മീ​​​റ്റ​​​ർ ഫ്രീ​​​സ്റ്റൈ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ​​​ജ​​​ൻ പ്ര​​​കാ​​​ശ് വെ​​​ള്ളി​​​നേ​​​ടി. ഒ​​​രു സ്വ​​​ർ​​​ണ​​​വും ര​​​ണ്ടു വെ​​​ള്ളി​​​യു​​​മു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഗെ​​​യിം​​​സി​​​ൽ സ​​​ജ​​​ന്‍റെ നേ​​​ട്ടം.

വ​​​നി​​​ത​​​ക​​​ളു​​​ടെ 400 മീ​​​റ്റ​​​റി​​​ൽ ജി​​​സ്ന മാ​​​ത്യു കേ​​​ര​​​ള​​​ത്തി​​​നാ​​​യി 54.40 സെ​​​ക്ക​​​ന്‍ഡിൽ ഓ​​​ടി​​​യെ​​​ത്തി വെ​​​ങ്ക​​​ലം നേ​​​ടി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു താ​​​ര​​​മാ​​​യ ഗൗ​​​രി ന​​​ന്ദ​​​ന ആ​​​റാ​​​മ​​​താ​​​യാ​​​ണ് ഓ​​​ടി​​​യെ​​​ത്തി​​​യ​​​ത്. പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 400 മീ​​​റ്റ​​​റി​​​ൽ റി​​​ൻ​​​സ് ജോ​​​സ​​​ഫ് (47.25) നാ​​​ലാ​​​മ​​​നാ​​​യി ഫി​​​നി​​​ഷ് ചെ​​​യ്തു. വ​​​നി​​​ത​​​ക​​​ളു​​​ടെ 1500 മീ​​​റ്റ​​​റി​​​ൽ പി.​​​യു. ചി​​​ത്ര ഏ​​​ഴാം സ്ഥാ​​​ന​​​ത്താ​​​ണ് ഫി​​​നി​​​ഷ് ചെ​​​യ്ത​​​ത്. ബീ​​​ച്ച് ഫു​​​ട്ബോ​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ആ​​​റു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള പു​​​രു​​​ഷ ടീം ​​​സെ​​​മി ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. അ​​​ഞ്ചു സ്വ​​​ർ​​​ണം, ഒ​​​ന്പ​​​തു വെ​​​ള്ളി, നാ​​​ലു വെ​​​ങ്ക​​​ലം എ​​​ന്നി​​​ങ്ങ​​​നെ 18 മെ​​​ഡ​​​ലു​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം ഒ​​​ന്പ​​​താം സ്ഥാ​​​ന​​​ത്താ​​​ണ്. 47 സ്വ​​​ർ​​​ണ​​​വും 34 വെ​​​ള്ളി​​​യും 33 വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യ മ​​​ഹാ​​​രാ​​​ഷ‌്ട്ര 114 മെ​​​ഡ​​​ലു​​​ക​​​ളോ​​​ടെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്നു. 50 മെ​​​ഡ​​​ലു​​​ക​​​ളു​​​മാ​​​യി ഹ​​​രി​​​യാ​​​ന ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും 33 മെ​​​ഡ​​​ലു​​​ക​​​ളോ​​​ടെ സ​​​ർ​​​വീ​​​സ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്. 29 മെ​​​ഡ​​​ലു​​​ക​​​ളോ​​​ടെ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഗോ​​​വ 18-ാം സ്ഥാ​​​ന​​​ത്താ​​​ണ്.


Source link

Exit mobile version