ലവർകൂസൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേർ ലവർകൂസൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫ്രീബർഗിനെ ലവർകൂസൻ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. ഫ്ളോറിൻ റിറ്റ്സ് (36’), ജൊനാസ് ഹോഫ്മാൻ (60’) എന്നിവരാണു ലവർകൂസനായി ഗോൾ നേടിയത്. ജയത്തോടെ ലവർകൂസൻ ബയേണ്‍ മ്യൂണിക്കിനെ മറികടന്ന് ഒന്നാമതെത്തി. ലവർകൂസന് 25 പോയിന്റും ബയേണിന് 23 പോയിന്റുമാണുള്ളത്. ബയേണിനോടു മാത്രമാണ് സാബി അലോൻസോയുടെ ടീമിനു സമനില വഴങ്ങേണ്ടിവന്നത്.
ബൊറൂസിയ ഡോർട്ട്മുണ്ട് സീസണിലെ അപരാജിത കുതിപ്പ് തുടരുന്നു. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടുമായി ഡോർട്മുണ്ട് 3-3നു സമനില പാലിച്ചു. 82-ാം മിനിറ്റിൽ ജൂലിയൻ ബ്രാൻഡറ്റ് നേടിയ ഗോളിലാണു ഡോർട്മുണ്ടിന്റെ സമനില. ആദ്യ പകുതിയിൽത്തന്നെ ഡോർട്മുണ്ട് രണ്ടു ഗോളിനു പിന്നിലായിരുന്നു.
Source link