SPORTS

ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്ഥാന്‍


പൂ​​​ന: ലോ​​​ക​​​ക​​​പ്പി​​​ലെ ക​​​റു​​​ത്ത​​​കു​​​തി​​​ര​​​ക​​​ളെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി തെ​​​ളി​​​യി​​​ച്ച പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യെ ഏ​​​ഴു വി​​​ക്ക​​​റ്റി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ആ​​​ധി​​​കാ​​​രി​​​ക ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി. ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത ശ്രീ​​​ല​​​ങ്ക 49.3 ഓ​​​വ​​​റി​​​ൽ 241 റ​​​ണ്‍സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. അ​​​ഫ്ഗാ​​​ൻ 28 പ​​​ന്ത് ബാ​​​ക്കി​​​നി​​​ൽ​​​ക്കേ മൂ​​​ന്നു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി ല​​​ക്ഷ്യം മ​​​റി​​​ക​​​ട​​​ന്നു. ബൗ​​​ളിം​​​ഗി​​​ൽ നാ​​​ലു വി​​​ക്ക​​​റ്റു​​​മാ​​​യി തി​​​ള​​​ങ്ങി​​​യ ഫ​​​സ​​​ലു​​​ള്ള ഫ​​​റൂ​​​ഖി​​​യാ​​​ണു ക​​​ളി​​​യി​​​ലെ താ​​​രം. ജ​​​യ​​​ത്തോ​​​ടെ ആ​​​റു പോ​​​യി​​​ന്‍റു​​​മാ​​​യി അ​​​ഫ്ഗാ​​​ൻ അ​​​ഞ്ചാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ഹ​​​ഷ്മ​​​ത്തു​​​ള്ള ഷാ​​​ഹി​​​ദി (74 പ​​​ന്തി​​​ൽ 58) -അ​​​സ്മ​​​ത്തു​​​ള്ള ഒ​​​മ​​​ർ​​​സാ​​​യ് (63 പ​​​ന്തി​​​ൽ 73) കൂ​​​ട്ടു​​​കെ​​​ട്ടാ​​​ണ് അ​​​ഫ്ഗാ​​​ന്‍റെ ജയ​​​മു​​​റ​​​പ്പി​​​ച്ച​​​ത്. പി​​​രി​​​യാ​​​ത്ത നാ​​​ലാം വി​​​ക്ക​​​റ്റി​​​ൽ ഇ​​​രു​​​വ​രും ചേ​​​ർ​​​ന്ന് 111 റ​​​ണ്‍സ് അ​​​ടി​​​ച്ചു​​​കൂ​​​ട്ടി. അ​​​ഫ്ഗാ​​​നാ​​​യി റ​​​ഹ്മ​​​ത് ഷാ 62 ​​​റ​​​ണ്‍സും ഇ​​​ബ്രാ​​​ഹിം സ​​​ർ​​​ദാ​​​ൻ 39 റ​​​ണ്‍സും നേ​​​ടി. ദി​​​ൽ​​​ഷ​​​ൻ മ​​​ധു​​​ഷ​​​ന​​​ക ല​​​ങ്ക​​​യ്ക്കാ​​​യി ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.

ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത ല​​​ങ്ക​​​യ്ക്കാ​​​യി മു​​​ൻ​​​നി​​​ര ബാ​​​റ്റ​​​ർ​​​മാ​​​ർ ഭേ​​​ദ​​​പ്പെ​​​ട്ട തു​​​ട​​​ക്കം സ​​​മ്മാ​​​നി​​​ച്ചെ​​​ങ്കി​​​ലും മ​​​ധ്യ​​​നി​​​ര ത​​​ക​​​ർ​​​ന്ന​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. 46 റ​​​ണ്‍സ് നേ​​​ടി​​​യ പ​​​തും നി​​​സ​​​ങ്ക​​​യാ​​​ണ് ല​​​ങ്ക​​​യു​​​ടെ ടോ​​​പ് സ്കോ​​​റ​​​ർ. കു​​​ശാ​​​ൽ മെ​​​ൻ​​​ഡി​​​സ് (39), സ​​​മ​​​ര​​​വി​​​ക്ര​​​മ (36), ച​​​രി​​​ത് അ​​​സ​​​ല​​​ങ്ക (22), എ​​​യ്ഞ്ച​​​ലോ മാ​​​ത്യൂ​​​സ് (29) എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​ക്കെ മി​​​ക​​​ച്ച തു​​​ട​​​ക്കം ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും മു​​​ത​​​ലാ​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​ഫ്ഗാ​​​നാ​​​യി ഫ​​​സ​​​ലു​​​ള്ള ഫ​​​റൂ​​​ഖി 34 റ​​​ണ്‍സ് മാ​​​ത്രം വ​​​ഴ​​​ങ്ങി നാ​​​ലു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.


Source link

Related Articles

Back to top button