മെഡലുകള്‍ വാരിക്കൂട്ടി ചൈന; മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ് സമാപിച്ചു
തിരുവനന്തപുരം: ക്രോസ് കണ്ട്രിയിലും ഡൗണ്‍ഹില്‍ പോരാട്ടത്തിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച ചൈനീസ് മേധാവിത്തത്തോടെ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ നടന്ന പുരുഷ വനിതാ വിഭാഗം ക്രോസ് കണ്ട്രി എലിമിനേറ്റര്‍ മത്സരങ്ങളിലെ സ്വര്‍ണവും വെള്ളിയും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി. 450 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കുത്തനെ കയറ്റിറക്കങ്ങളുള്ള ട്രാക്കില്‍ രണ്ടു ലാപ് പൂര്‍ത്തിയാക്കേണ്ടതാണ് ക്രോസ് കണ്ട്രി എലിമിനേറ്റർ. പുരുഷന്മാരില് ചൈനയുടെ ലിയൂ ക്സിയന്ജിംഗ് സ്വര്‍ണവും യുന്‍ ജെന്‍വെയ് വെള്ളിയും നേടി. ഈ ഇനത്തില്‍ സിങ്കപ്പൂര്‍ റൈഡര്‍ റിയാദ് ഹക്കിം ബിന്‍ ലുക്മാനാണ് വെങ്കലം.
വനിതകളില്‍ ചൈനയുടെ വൂ സിഫാന്‍വൂ സിഫാന്‍ സ്വര്‍ണവും യാങ് മക്വോ വെള്ളിയും നേടി. ചൈനീസ് തായ്പേയിയുടെ സായ് യായവിനാണ് വെങ്കലം. വിജയികള്‍ക്ക് മനിന്ദര്‍പാല്‍ സിംഗും സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിംഗ് അസോസിയേഷന് പ്രസിഡന്റുമായ എസ്.എസ്. സുധീഷ്കുമാറും ചേര്‍ന്ന് മെഡലുകള്‍ സമ്മാനിച്ചു.
Source link