ഉരുളയ്ക്ക് ഉപ്പേരി… ഇം​ഗ്ല​ണ്ടി​നെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ


ല​ക്നോ: കി​രീ​ട​ത്തി​ൽ കു​റ​ഞ്ഞ ഒ​ന്നു​കൊ​ണ്ടും ത​ങ്ങ​ൾ തൃ​പ്ത​രാ​കി​ല്ലെ​ന്ന് അ​ടി​വ​ര​യി​ട്ട്, ആ​രാ​ധ​ക​രു​ടെ ആ​വേ​ശം വാ​നോ​ള​മെ​ത്തി​ച്ച് ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രിക്കറ്റ് ലീ​ഗ് റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ ഉ​ജ്വ​ല ജ​യം. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ 100 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​യെ 50 ഓ​വ​റി​ൽ 229/9 എ​ന്ന സ്കോ​റി​ൽ ഇം​ഗ്ല​ണ്ട് ഒ​തു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഉ​രു​ള​യ്ക്ക് ഉ​പ്പേ​രി എ​ന്ന​തു​പോ​ലെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ് 34.5 ഓ​വ​റി​ൽ 129ൽ ​അ​വ​സാ​നി​ച്ചു. ഇ​ന്ത്യ​ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി ഏ​ഴ് ഓ​വ​റി​ൽ 22 റ​ൺ​സി​ന് നാ​ലും ജ​സ്പ്രീ​ത് ബും​റ 6.5 ഓ​വ​റി​ൽ 32 റ​ൺ​സി​ന് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. 27 റ​ൺ​സ് നേ​ടി​യ ലി​യാം ലി​വിം​ഗ്സ്റ്റ​ൺ ആ​യി​രു​ന്നു ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. 4.4. ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 30 റ​ൺ​സ് എ​ന്ന രീ​തി​യി​ൽ തി​രി​ച്ച​ടി സൂ​ച​ന ന​ൽ​കി​യ​ശേ​ഷ​മാ​ണ് ഇം​ഗ്ല​ണ്ട് ത​ക​ർ​ന്ന​ത്. ഡേ​വി​ഡ് മ​ല​നെ​യും (16) ജോ ​റൂ​ട്ടി​നെ​യും (0) അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ൽ പു​റ​ത്താ​ക്കി ജ​സ്പ്രീ​ത് ബും​റ ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ഹി​റ്റ് ഫി​ഫ്റ്റി ഇം​ഗ്ല​ണ്ടി​നെ​തി​രേ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ​ക്ക് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങേ​ണ്ടി​വ​ന്നു. ത​ട്ടി​മു​ട്ടി​നി​ന്ന ഇ​ന്ത്യ​ന്‍ ഓ​പ്പ​ണിം​ഗി​നെ നാ​ലാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ ക്രി​സ് വോ​ക്‌​സ് ഭേ​ദി​ച്ചു. 13 പ​ന്തി​ല്‍ ഒ​മ്പ​തു റ​ണ്‍​സ് എ​ടു​ത്ത ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ വോ​ക്‌​സ് ബൗ​ള്‍​ഡാ​ക്കി. തു​ട​ര്‍​ന്നു​ള്ള ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യ വി​രാ​ട് കോ​ഹ്‌​ലി നേ​രി​ട്ട ഒ​മ്പ​താം പ​ന്തി​ല്‍ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. ഡേ​വി​ഡ് വി​ല്ലി​യു​ടെ പ​ന്തി​ല്‍ സ്റ്റോ​ക്‌​സി​നു ക്യാ​ച്ച് ന​ല്‍​കി​യാ​യി​രു​ന്നു കോ​ഹ്‌​ലി മ​ട​ങ്ങി​യ​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ കോ​ഹ്‌​ലി​യു​ടെ ര​ണ്ടാ​മ​ത്തെ ഡക്ക്. ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ (4) ഊ​ഴ​മാ​യി​രു​ന്നു അ​ടു​ത്ത​ത്. 16 പ​ന്ത് നേ​രി​ട്ട അ​യ്യ​ര്‍ വോ​ക്‌​സി​ന്‍റെ പ​ന്തി​ല്‍ മാ​ര്‍​ക്ക് വു​ഡി​നു ക്യാ​ച്ച് ന​ല്‍​കി മ​ട​ങ്ങി. അ​തോ​ടെ 11.5 ഓ​വ​റി​ല്‍ മൂ​ന്നി​ന് 40 എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ ത​ക​ര്‍​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും കെ.​എ​ൽ. രാ​ഹു​ലും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. നേ​രി​ട്ട 66-ാം പ​ന്തി​ല്‍ രോ​ഹി​ത് അ​ര്‍​ധ​ശ​ത​ക​ത്തി​ല്‍ എ​ത്തി. നാ​ല് ഫോ​റും ര​ണ്ട് സി​ക്‌​സും ഉ​ള്‍​പ്പെ​ടെ​യാ​ണ് രോ​ഹി​ത് അ​ര്‍​ധ​ശ​ത​ക​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ രോ​ഹി​ത്തി​ന്‍റെ അ​ഞ്ചാം അ​ര്‍​ധ​സെ​ഞ്ചു​റി​യാ​ണ്. എ​ന്നാ​ൽ‌, ലോ​ക​ക​പ്പി​ല്‍ എ​ട്ട് സെ​ഞ്ചു​റി എ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​ന്‍ രോ​ഹി​ത്തി​നു സാ​ധി​ച്ചി​ല്ല. പക്ഷേ, രോ​ഹി​ത് ശ​ർ​മ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

2023ല്‍ 1000 ​ഈ ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​വും രോ​ഹി​ത് ഇ​ന്ന​ലെ പി​ന്നി​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്നിം​ഗ്‌​സി​ല്‍ 31 റ​ണ്‍​സ് തി​ക​ച്ച​തോ​ടെ​യാ​ണ് 1000 റ​ണ്‍​സ് രോ​ഹി​ത് പി​ന്നി​ട്ട​ത്. 2023ല്‍ 1000 ​ഏ​ക​ദി​ന റ​ണ്‍​സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് രോ​ഹി​ത്. രോ​ഹി​ത്തി​ന്‍റെ സ​ഹ ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ (1334), ശ്രീ​ല​ങ്ക​യു​ടെ പ​തും നി​സാ​ങ്ക (1062) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഈ ​ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഇ​തു​വ​രെ 1000 ഏ​ക​ദി​ന റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഏ​ക​ദി​ന​ത്തി​ല്‍ 10,500 റ​ണ്‍​സും രോ​ഹി​ത് തി​ക​ച്ചു. രോ​ഹി​ത്-​രാ​ഹു​ല്‍ നാ​ലാം വി​ക്ക​റ്റി​ല്‍ രോ​ഹി​ത്തും കെ.​എ​ൽ. രാ​ഹു​ലും (39) ചേ​ര്‍​ന്ന് 111 പ​ന്തി​ല്‍ 91 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 58 പ​ന്തി​ല്‍ മൂ​ന്ന് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് രാ​ഹു​ല്‍ 39 റ​ണ്‍​സ് നേ​ടി​യ​ത്. ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് എ​ന്ന​തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും രോ​ഹി​ത്-​രാ​ഹു​ല്‍ സ​ഖ്യ​മെ​ത്തി. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ർ-​വി​രേ​ന്ദ​ര്‍ സെ​വാ​ഗ് എ​ന്നി​വ​ര്‍ 971 റ​ണ്‍​സ് നേ​ടി​യ​താ​ണ് ഒ​ന്നാ​മ​ത്. രോ​ഹി​ത്-​രാ​ഹു​ല്‍ സ​ഖ്യം 729 റ​ണ്‍​സ് ഇ​തു​വ​രെ നേ​ടി​യി​ട്ടു​ണ്ട്. സൗ​ര​വ് ഗാം​ഗു​ലി-​രാ​ഹു​ല്‍ ദ്രാ​വി​ഡ് സ​ഖ്യ​ത്തി​ന്‍റെ 705 റ​ണ്‍​സാ​ണ് രോ​ഹി​ത്-​രാ​ഹു​ല്‍ കൂ​ട്ടു​കെ​ട്ട് പി​ന്ത​ള്ളി​യ​ത്. സൂ​ര്യ​കു​മാ​ര്‍ 49 ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ലെ ര​ണ്ടാ​മ​ത് ഉ​യ​ര്‍​ന്ന സ്‌​കോ​റി​നു​ട​മ​യാ​യ​ത് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ആ​യി​രു​ന്നു. 47 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും നാ​ല് ഫോ​റും അ​ട​ക്കം 49 റ​ണ്‍​സാ​യി​രു​ന്നു സൂ​ര്യ​യു​ടെ ബാ​റ്റി​ല്‍​നി​ന്ന് പി​റ​ന്ന​ത്. ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ല് ബാ​റ്റ​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത് എ​ന്ന​തും ശ്ര​ദ്ധേ​യം. രോ​ഹി​ത്, രാ​ഹു​ൽ, സൂ​ര്യ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെ ജ​സ്പ്രീ​ത് ബും​റ​യും (16) ര​ണ്ട​ക്കം ക​ണ്ടു. രോ​ഹി​ത് 18000 ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ 87 റ​ണ്‍​സ് ഇ​ന്നിം​ഗ്‌​സി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ​ത്തി. 101 പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ 87 റ​ണ്‍​സ് പ്ര​ക​ട​നം. 457 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് രോ​ഹി​ത് 18,000 റ​ണ്‍​സ് തി​ക​ച്ച​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (34,357), വി​രാ​ട് കോ​ഹ്‌​ലി (26,121), രാ​ഹു​ല്‍ ദ്രാ​വി​ഡ് (24,208), സൗ​ര​വ് ഗാം​ഗു​ലി (18,575) എ​ന്നി​വ​രാ​ണ് 18,000+ റ​ണ്‍​സ് ക്ല​ബ്ബി​ല്‍ ഉ​ള്ള മ​റ്റ് ഇ​ന്ത്യ​ക്കാ​ര്‍.


Source link

Exit mobile version