തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ ക്ലസ്റ്റർ – 11 അത്ലറ്റിക് മീറ്റിൽ 223 പോയിന്റുമായി വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഫസ്റ്റ് റണ്ണറപ്പായി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളും(183 പോയിന്റ്), സെക്കൻഡ് റണ്ണറപ്പായി വടുതല ചിന്മയ വിദ്യാലയയും (182 പോയിന്റ്) തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽനിന്നുള്ള 90ഓളം സ്കൂളുകളിലെ 1500ഓളം കുട്ടികൾ അത്ലറ്റിക് മീറ്റിൽ മാറ്റുരച്ചു. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യോദയ പബ്ലിക് സ്കൂളിലെ റൂബിൻ ജോൺ ഏബ്രഹാമും പെൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ പബ്ലിക് സ്കൂളിലെ ജുവൽ എൽസ സെബാസ്റ്റ്യനും വ്യക്തിഗതചാന്പ്യൻഷിപ് നേടി.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ പബ്ലിക് സ്കൂളിലെ മാത്യു അലക്സും പെൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയ വിദ്യാലയത്തിലെ ഹൃദിക അശോക് മേനോനും വ്യക്തിഗത ചാന്പ്യന്മാരായി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് ആദർശ് വിദ്യാലയത്തിലെ എഫ്. മുഹമ്മദ് സായൻ, ഭവൻസ് വിദ്യാമന്ദിർ ഗിരിനഗറിലെ എസ്.ആർ. റോഹൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ തേവക്കൽ വിദ്യോദയ പബ്ലിക് സ്കൂളിലെ വി.എ. അഫിയ, കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്കൂളിലെ അബിഗയിൽ സൂസൻ തോമസ്, എരൂർ ഭവൻസ് വിദ്യാമന്ദിറിലെ എൽന എൽസബത്ത് പ്രവീൺ എന്നിവരാണു വ്യക്തിഗത ചാമ്പ്യൻമാർ.
Source link