SPORTS

പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ റിക്കാര്‍ഡ് മെഡല്‍ നേട്ടവുമായി ഇന്ത്യ


ഹാ​ങ്ഝൗ: പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്കു റി​ക്കാ​ർ​ഡ് മെ​ഡ​ൽ നേ​ട്ടം. 111 മെ​ഡ​ലു​മാ​യി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മെ​ഡ​ൽ നേ​ട്ട​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. 29 സ്വ​ർ​ണം, 31 വെ​ള്ളി, 51 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നി​ല. ചൈ​ന 521 മെ​ഡ​ലു​ക​ളു​മാ​യി (214 സ്വ​ർ​ണം, 167 വെ​ള്ളി, 140 വെ​ങ്ക​ലം) ഒ​ന്നാ​മ​തെ​ത്തി. ഇ​റാ​ൻ (131 മെ​ഡ​ലു​ക​ൾ 44, 46, 41), ജ​പ്പാ​ൻ (150 മെ​ഡ​ലു​ക​ൾ 42, 49, 59), കൊ​റി​യ 103 മെ​ഡ​ലു​ക​ൾ 30, 33, 40) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ.

2010ൽ ​ന​ട​ന്ന ആ​ദ്യ പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 14 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ 15-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. ഗെ​യിം​സി​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന​ലെ നാ​ലു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 12 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ൻ അ​‌ത‌‌‌‌്‌ല​റ്റു​ക​ൾ നേ​ടി​യ​ത്. ഇ​ത്ത​വ​ണ 17 ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ ആ​ദ്യ​മാ​യി 12 ഇ​ന​ങ്ങ​ളി​ൽ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഹാ​ങ്ഝൗ​വി​ൽ നേ​ടി​യ 29 സ്വ​ർ​ണം​ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​നേ​ട്ട​മാ​ണ്.


Source link

Related Articles

Check Also
Close
Back to top button