SPORTS

സെ​​​മി ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഇ​​​ന്ന് ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ


ല​​​ക്നോ: ഐ​​​സി​​​സി ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഇ​​​ന്ത്യ ഇ​​​ന്നു നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ. ഇ​​​ന്ത്യ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റാം ജ​​​യം ല​​​ക്ഷ്യ​​​മി​​​ടു​​​ന്പോ​​​ൾ മ​​​ത്സ​​​രം ജ​​​യി​​​ച്ചു ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​നു മു​​​ന്നി​​​ലെ വെ​​​ല്ലു​​​വി​​​ളി. ല​​​ക്നോ​​​യി​​​ലെ ഏ​​​ക​​​ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു തു​​​ട​​​ങ്ങു​​​ന്ന മ​​​ത്സ​​​രം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സി​​​ലും ഡി​​​സ്നി+ ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം. വീ​​​ണ​​​വാ​​​യ​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ എ​​​ല്ലാം ഇ​​​ന്ത്യ​​​യു​​​ടെ വ​​​ഴി​​​ക്കാ​​​ണ്. അ​​​ഞ്ചി​​​ൽ അ​​​ഞ്ചു മ​​​ത്സ​​​ര​​​ങ്ങ​​​ളും ജ​​​യി​​​ച്ച ഇ​​​ന്ത്യ ഇ​​​ന്ന് ജ​​​യി​​​ച്ചാ​​​ൽ സെ​​​മി ഉ​​​റ​​​പ്പി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ​​​നി​​​ര ബാ​​​റ്റ​​​ർ​​​മാ​​​രെ​​​ല്ലാം ഫോ​​​മി​​​ലാ​​​ണ്. രോ​​​ഹി​​​ത് ശ​​​ർ​​​മ ന​​​ൽ​​​കു​​​ന്ന ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ൻ തു​​​ട​​​ക്കം ജ​​​യ​​​മാ​​​ക്കി മാ​​​റ്റാ​​​ൻ വി​​​രാ​​​ട് കോ​​​ഹ്‌ലി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മ​​​ധ്യ​​​നി​​​ര​​​യ്ക്കു സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ ഇ​​​ന്നും ക​​​ളി​​​ക്കി​​​ല്ല. അ​​​ടു​​​ത്ത മാ​​​സം അ​​​ഞ്ചു​​​വ​​​രെ ഹാ​​​ർ​​​ദി​​​കി​​​നു വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഹാ​​​ർ​​​ദി​​​ക്കിന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​ന് ഇ​​​ന്നും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ൽ അ​​​ഞ്ചു വി​​​ക്ക​​​റ്റു​​​മാ​​​യി തി​​​ള​​​ങ്ങി​​​യ പേ​​​സ​​​ർ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി ജ​​​സ്പ്രീ​​​ത് ബും​​​റ​​​യ്ക്കൊ​​​പ്പം പേ​​​സ് ബൗ​​​ളിം​​​ഗി​​​നെ ന​​​യി​​​ക്കും. മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് ഒ​​​പ്പം ചേ​​​രും. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ജ​​​യ​​​ങ്ങ​​​ളെ​​​ല്ലാം ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ്. വ്യ​​​ക്തി​​​ഗ​​​ത പ്ര​​​ക​​​ട​​​ന​​​ങ്ങൾ ​​​ഈ ജ​​​യ​​​ങ്ങ​​​ളെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി സ്വാ​​​ധീ​​​നി​​​ച്ചു. ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ, കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ, ശു​​​ഭ്മ​​​ൻ ഗി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് കു​​​റ​​​ച്ചു​​​കൂ​​​ടി ബാ​​​റ്റിം​​​ഗ് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ടീ​​​മി​​​ന്‍റെ താ​​​ത്പ​​​ര്യം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ടോ​​​സ് ല​​​ഭി​​​ച്ചാ​​​ൽ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്യാ​​​നാ​​​കും ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ക. പ്രാ​​​ണ​​​വേ​​​ദ​​​ന ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ കാ​​​ര്യ​​​മെ​​​ടു​​​ത്താ​​​ൽ, നി​​​ല​​​വി​​​ലെ ചാ​​​ന്പ്യന്മാ​​​ർ​​​ക്ക് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ തൊ​​​ട്ട​​​തെ​​​ല്ലാം പി​​​ഴ​​​ച്ചു. ത​​​ക​​​ർ​​​പ്പ​​​ൻ ടീ​​​മാ​​​ണെ​​​ങ്കി​​​ലും ഒ​​​രു ബാ​​​റ്റ​​​ർ പോ​​​ലും ഫോ​​​മി​​​ല​​​ല്ല. ലോ​​​ക ക്രി​​​ക്ക​​​റ്റി​​​ൽ വി​​​പ്ല​​​വം തീ​​​ർ​​​ത്ത ബാ​​​സ്ബോ​​​ളി​​​ന്‍റെ ക​​​രു​​​ത്തു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ ഇം​​​ഗ്ല​​​ണ്ടി​​​നെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ശ്രീ​​​ല​​​ങ്ക ടീ​​​മു​​​ക​​​ൾ ത​​​ക​​​ർ​​​ത്തു​​​വി​​​ട്ടു. നി​​​ല​​​വി​​​ൽ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്പ​​​താം സ്ഥാ​​​ന​​​ത്താ​​​ണ് ഇം​​​ഗ്ല​​​ണ്ട്. ഇ​​​ന്നു​​​കൂ​​​ടി തോ​​​റ്റാ​​​ൽ പി​​​ന്നെ ഇം​​​ഗ്ല​​​ണ്ടി​​​ന് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ പ്ര​​​തീ​​​ക്ഷ വേ​​​ണ്ട.

ജോ​​​സ് ബ​​​ട്‌ല​​​ർ ന​​​യി​​​ക്കു​​​ന്ന ടീ​​​മി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി ഉ​​​റ​​​പ്പാ​​​ണ്. ഡേ​​​വി​​​ഡ് മ​​​ലാ​​​നും ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റോ​​​യും ചേ​​​ർ​​​ന്നു മി​​​ക​​​ച്ച തു​​​ട​​​ക്കം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മു​​​ത​​​ലാ​​​ക്കാ​​​ൻ മ​​​ധ്യ​​​നി​​​ര​​​യ്ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. ബെ​​​ൻ സ്റ്റോ​​​ക്സ് മാ​​​ത്ര​​​മാ​​​ണു ടീ​​​മി​​​നാ​​​യി അ​​​ൽ​​​പ്പ​​​മെ​​​ങ്കി​​​ലും പ്ര​​​തി​​​രോ​​​ധ​​​മു​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ത​​​ന്നെ ഇ​​​ങ്ങ​​​നെ നാ​​​ണം​​​കെ​​​ടു​​​ത്താ​​​നാ​​​ണോ ടീ​​​മി​​​ലേ​​​ക്കു തി​​​രി​​​കെ വി​​​ളി​​​ച്ച​​​തെ​​​ന്നു സ്റ്റോ​​​ക്സ് സം​​​ശ​​​യി​​​ച്ചാ​​​ൽ കു​​​റ്റം പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല! പി​​​ച്ചും മ​​​ഴ​​​യും ബാ​​​റ്റ​​​ർ​​​മാ​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​ണ് ഏ​​​ക​​​ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പി​​​ച്ച്. ക​​​ളി പു​​​രോ​​​ഗ​​​മി​​​ക്കും​​​തോ​​​റും സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്കു പി​​​ന്തു​​​ണ​​​യേ​​​റും; ബാ​​​റ്റി​​​ലേ​​​ക്കു​​​ള്ള പ​​​ന്തി​​​ന്‍റെ വേ​​​ഗം കു​​​റ​​​യും. വ​​​ന്പ​​​ൻ സ്കോ​​​ർ പി​​​റ​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ആ​​​രാ​​​ധ​​​ക​​​ർ​​​ക്കു വേ​​​ണ്ട. 32 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സാ​​​ണ് ല​​​ക്നോ​​​യി​​​ലെ ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല. മ​​​ഴ പെ​​​യ്യി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​നം. ഇ​​​ന്ത്യ: രോ​​​ഹി​​​ത് ശ​​​ർ​​​മ (നാ​​​യ​​​ക​​​ൻ), വി​​​രാ​​​ട് കോ​​​ഹ്‌ലി, ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ, കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ, സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ, മു​​​ഹ​​​മ്മ​​​ദ് ഷ​​​മി, കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വ്, ജ​​​സ്പ്രീ​​​ത് ബും​​​റ, മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്. ഇം​​​ഗ്ല​​​ണ്ട്: ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റോ, ഡേ​​​വി​​​ഡ് മ​​​ലാ​​​ൻ, ജോ ​​​റൂ​​​ട്ട്, ബെ​​​ൻ സ്റ്റോ​​​ക്സ്, ഹാ​​​രി ബ്രൂ​​​ക്ക്, ജോ​​​സ് ബ​​​ട്‌ല​​​ർ (നാ​​​യ​​​ക​​​ൻ), മോ​​​യി​​​ൻ അ​​​ലി, ക്രി​​​സ് വോ​​​ക്സ്, ഡേ​​​വി​​​ഡ് വി​​​ല്ലി, ആ​​​ദി​​​ൽ റ​​​ഷീ​​​ദ്, മാ​​​ർ​​​ക്ക് വു​​​ഡ്. അ​​​ശ്വി​​​ൻ ക​​​ളി​​​ക്കു​​​മോ? ഇം​​​ഗ്ല​​​ണ്ടി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ന്ത്യ​​​ൻ നി​​​ര​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ ആ​​​ശ​​​ങ്ക​​​ക​​​ളി​​​ല്ല. സ്പി​​​ന്ന​​​ർ​​​മാ​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ല​​​ക്നോ​​​യി​​​ലെ പി​​​ച്ചി​​​ൽ ഷാ​​​ർ​​​ദു​​​ൾ താ​​​ക്കു​​​റി​​​നെ ഒ​​​ഴി​​​വാ​​​ക്കി ഇ​​​ന്ത്യ ആ​​​ർ. അ​​​ശ്വി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യു​​​ടെ പ​​​രി​​​ക്ക് ഇ​​​ന്ത്യ​​​യെ അ​​​ഞ്ചു ബൗ​​​ള​​​ർ​​​മാ​​​രു​​​മാ​​​യി ക​​​ളി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്നു. ബും​​​റ​​​യും കു​​​ൽ​​​ദീ​​​പും ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യും ടീ​​​മി​​​ൽ ഉ​​​റ​​​പ്പാ​​​ണ്. മൂ​​​ന്നാം സ്പി​​​ന്ന​​​റാ​​​യി അ​​​ശ്വി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ സി​​​റാ​​​ജി​​​നെ​​​യോ ഷ​​​മി​​​യെ​​​യോ ഒ​​​ഴി​​​വാ​​​ക്ക​​​ണം. നേ​​​ർ​​​ക്കു​​​നേ​​​ർ എ​​​ട്ടു​​​ത​​​വ​​​ണ​​​യാ​​​ണ് ഇ​​​രു ടീ​​​മു​​​ക​​​ളും ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്. നാ​​​ലെ​​​ണ്ണ​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ടും മൂ​​​ന്നി​​​ൽ ഇ​​​ന്ത്യ​​​യും ജ​​​യി​​​ച്ചു. ഒ​​​രു മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. ഏ​​​ക​​​ദി​​​ന​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ ഇ​​​രു​​​ടീ​​​മു​​​ക​​​ളും 106 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​ന്നു. 57 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യും 44 എ​​​ണ്ണ​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ടും വി​​​ജ​​​യി​​​ച്ചു.


Source link

Related Articles

Back to top button