പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിലെ ഗ്രൂപ്പ് എഫിൽ ഫ്രഞ്ച് കരുത്തരായ പിഎസ്ജി (പാരി സാൻ ഷെർമയിൻ) വിജയപാതയിൽ. കിലിയൻ എംബാപ്പെയുടെ മികവിൽ പിഎസ്ജി 3-0ന് ഇറ്റലിയിൽനിന്നുള്ള എസി മിലാനെ തകർത്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിനെ 1-0ന് ജർമൻ ടീമായ ബൊറൂസിയ ഡോർട്മുണ്ട് തോൽപ്പിച്ചു. ഗ്രൂപ്പ് എച്ചിൽ ബാഴ്സലോണ 2-1 ഷക്തർ ഡൊണറ്റ്സ്കിനെ പരാജയപ്പെടുത്തി. രണ്ടു ഗോളുമായി എർലിംഗ് ഹാലൻഡ് ചാന്പ്യൻസ് ലീഗിലെ ഗോൾ വരൾച്ച അവസാനിപ്പിച്ചു.
ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 3-1ന് സ്വിസ് ടീം യംഗ് ബോയിസിനെ തോൽപ്പിച്ചു. ലൈപ്സിഗ് 3-1ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഇയിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-2ന് സെൽറ്റിക്കുമായി സമനിലയിൽ പിരിഞ്ഞു.
Source link