SPORTS

പൊ​​ൻ​​മു​​ടി​​യി​​ൽ ചീ​​ന​​ക്കാ​​ർ


തോ​​മ​​സ് വ​​ർ​​ഗീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ട​​മ​​ഞ്ഞി​​ൽ പൊ​​തി​​ഞ്ഞു നിൽക്കു​​ന്ന പൊ​​ൻ​​മു​​ടി മെ​​ർ​​ക്കി​​സ്റ്റ​​ണ്‍ കു​​ന്നി​​ലെ ക​​ല്ലും മ​​ഞ്ഞും നി​​റ​​ഞ്ഞ ചെ​​റു വ​​ഴി​​യി​​ലൂ​​ടെ ചൈ​​നീ​​സ് താ​​ര​​ങ്ങ​​ൾ സൈ​​ക്കി​​ളു​​ക​​ൾ പാ​​യി​​ച്ച് ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ച്ചു. ഏ​​ഷ്യ​​ൻ മൗ​​ണ്ട​​ൻ ബൈ​​ക്ക് സൈ​​ക്ലിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ആ​​ദ്യ​​ദി​​നം സ്വ​​ർ​​ണം നേ​​ടിയാണ് ചൈ​​നീ​​സ് സം​​ഘം പൊ​​ൻ​​മു​​ടി മ​​ല​​നി​​ര​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. നാ​​ലു ദി​​വ​​സം നീ​​ണ്ടുനി​​ൽക്കു​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ആ​​ദ്യ ഫൈ​​ന​​ലാ​​യ ക്രോ​​സ് ക​​ണ്‍​ട്രി റി​​ലേ​​യി​​ൽ ചൈ​​നീ​​സ് സം​​ഘം സു​​വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. എ​​ലൈ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽനി​​ന്നും ലി​​യു ഷി​​യാ​​ൻ​​ജിം​​ഗ്, മാ ​​ക​​ച്ച, ചെ​​ൻ കെ​​യു, ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽനി​​ന്ന് ബ​​ദാ​​ൻ ഷി​​ക്കു, അ​​ണ്ട​​ർ-23 വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു​​ള്ള വാം​​ഗ് സി​​ലി എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ട്ട സം​​ഘം 1:03.24 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്തു. തു​​ട​​ക്കം മു​​ത​​ൽ ജ​​പ്പാ​​നും ചൈ​​ന​​യും ത​​മ്മി​​ലു​​ള്ള വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് പൊ​​ൻ​​മു​​ടി​​യി​​ലെ ട്രാ​​ക്ക് സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. ഒ​​ൻ​​പ​​തു ടീ​​മു​​ക​​ൾ അ​​ണി​​നി​​ര​​ന്ന ക്രോ​​സ് ക​​ണ്‍​ട്രി റി​​ലേ​​യി​​ൽ ആ​​ദ്യ ര​​ണ്ടു ലാ​​പ്പി​​ലും വ്യ​​ക്ത​​മാ​​യ മേ​​ധാ​​വി​​ത്വം ജ​​പ്പാ​​നാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മൂ​​ന്നാം ലാ​​പ്പി​​ൽ ചൈ​​ന​​യു​​ടെ റൈ​​ഡ​​ർ ചെ​​ൻ കെ​​യു അ​​തി​​ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്തി ടീ​​മി​​നെ ഒ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​ച്ചു.

നാ​​ലാം ലാ​​പ്പി​​ൽ ചൈ​​ന​​യു​​ടെ റൈ​​ഡ​​ർ മാ ​​ക​​ച്ചാ​​യെ പി​​ന്ത​​ള്ളി ജ​​പ്പാ​​ൻ വീ​​ണ്ടും ഒ​​ന്നാ​​മ​​ത്. എ​​ന്നാ​​ൽ, അ​​വ​​സാ​​ന ലാ​​പ്പി​​ൽ ലി​​യു ഷി​​യാ​​ൻ​​ജിം​​ഗു മി​​ന്നും പ്ര​​ക​​ട​​നം ന​​ട​​ത്തി ചൈ​​ന​​യ്ക്കു സു​​വ​​ർ​​ണ​​നേ​​ട്ടം സ​​മ്മാ​​നി​​ച്ചു. 19 സെ​​ക്ക​​ൻ​​ഡി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ൽ (1:03.43) ജ​​പ്പാ​​ൻ വെ​​ള്ളി​​യും ക​​സാ​​ഖി​​സ്ഥാ​​ൻ (1:05.55) വെ​​ങ്ക​​ല​​വും നേ​​ടി. ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ന്ത്യ​​ക്ക് ഏ​​ഴാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ക്രോ​​സ് ക​​ണ്‍​ട്രി റി​​ലേ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം നി​​ര​​യെ ആ​​ണ് എ​​ത്തി​​ച്ച​​തെ​​ന്നും ഇ​​വ​​ർ​​ക്ക് മി​​ന്നും ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത് വ​​ലി​​യ സ​​ന്തോ​​ഷ​​മാ​​ണെ​​ന്നും ചൈ​​നീ​​സ് കോ​​ച്ച് യി ​​ജി​​യാ​​ൻ പ്ര​​തി​​ക​​രി​​ച്ചു. വ്യ​​ക്തി​​ഗ​​ത ക്രോ​​സ് ക​​ണ്‍​ട്രി വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലെ പു​​രു​​ഷ വി​​ഭാ​​ഗം ചാ​​ന്പ്യ​​ൻ മി ​​ജി​​യു​​വാ​​ങ്ങും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ജി ​​ഹോം​​ഗ്ഫെ​​ങ്ങും വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. മീ​​റ്റി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന് എ​​ലൈ​​റ്റ് വി​​ഭാ​​ഗം ഡൗ​​ണ്‍​ഹി​​ൽ ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു വ​​രെ വ​​നി​​താ വി​​ഭാ​​ഗം ഡൗ​​ണ്‍​ഹി​​ൽ ഫൈ​​ന​​ലും മൂ​​ന്ന് മു​​ത​​ൽ നാ​​ല് വ​​രെ പു​​രു​​ഷ ഫൈ​​ന​​ലും ന​​ട​​ക്കും. ഫൈ​​ന​​ലി​​ൽ വി​​ജ​​യി​​ക​​ളാ​​കു​​ന്ന​​വ​​ർ​​ക്ക് 2024ലെ ​​പാ​​രി​​സ് ഒ​​ളി​​ന്പി​​ക്സി​​ലേ​​ക്ക് യോ​​ഗ്യ​​ത ല​​ഭി​​ക്കും.


Source link

Related Articles

Back to top button