ഏ​ഷ്യ​ന്‍ മൗ​ണ്ട​ന്‍ ബൈ​ക്ക് സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്; ചൈ​നീ​സ് താ​യ്പേ​യ്ക്ക് ഇ​ര​ട്ടസ്വ​ര്‍​ണം


തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​ന്‍​മു​​​ടി​​​യി​​​ല്‍ ആ​​​ദ്യദി​​​നം ചൈ​​​നീ​​​സ് ആ​​​ധി​​​പ​​​ത്യ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​ന്ന​​​ലെ ഡൗ​​​ണ്‍​ഹി​​​ല്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ചൈ​​​നീ​​​സ് താ​​​യ്പേ​​​യി​​​യും താ​​​യ്‌​​​ല​​​ന്‍​ഡും കു​​​തി​​​പ്പു ന​​​ട​​​ത്തി സ്വ​​​ര്‍​ണ​​​ത്തി​​​ന് അ​​​വ​​​കാ​​​ശി​​​ക​​​ളാ​​​യി. ഇ​​​തോ​​​ടെ പൊ​​​ന്‍​മു​​​ടി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ന്‍ മൗ​​​ണ്ട​​​ന്‍ ബൈ​​​ക്ക് സൈ​​​ക്ലിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ അ​​​യ​​​ല്‍​പ​​​ക്ക​​​ രാ​​​ജ്യ​​​ങ്ങ​​​ള്‍ ത​​​മ്മി​​​ലു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​നു വീ​​​ര്യ​​​മേ​​​റി. ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ഡൗ​​​ണ്‍ ഹി​​​ല്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും എ​​​ലൈ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ലും ചൈ​​​നീ​​​സ് താ​​​യ്പേ​​​യി​​​യു​​​ടെ താ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​ണ് സു​​​വ​​​ര്‍​ണ​​​നേ​​​ട്ടം. ജൂ​​​ണി​​​യ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സൂ​​​ചി ലി​​​യു ര​​​ണ്ടു മി​​​നി​​​റ്റ് 41.16 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ ഫി​​​നി​​​ഷ് ചെ​​​യ്ത് സ്വ​​​ര്‍​ണ​​​ത്തി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യ​​​പ്പോ​​​ള്‍ തൊ​​​ട്ടു പി​​​ന്നാ​​​ലെ എ​​​ലൈ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഷെം​​​ഗ്ഷാ​​​ന്‍ ചി​​​യാ​​​ന്‍ ര​​​ണ്ടു മി​​​നി​​​റ്റ് 20.10 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് ലൈ​​​നി​​​ല്‍ ട​​​ച്ച് ചെ​​​യ്ത​​​പ്പോ​​​ള്‍ ചൈ​​​നീ​​​സ് താ​​​യ്പേ​​​യി​​​ക്ക് മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്കു​​​ള്ളി​​​ല്‍ പൊ​​​ന്‍​മു​​​ടി മ​​​ല​​​നി​​​ര​​​യി​​​ല്‍നി​​​ന്ന് ഇ​​​ര​​​ട്ട സു​​​വ​​​ര്‍​ണ​​​നേ​​​ട്ടം.

വ​​​നി​​​ത​​​ക​​​ളു​​​ടെ എ​​​ലൈ​​​റ്റ് ഡൗ​​​ണ്‍​ഹി​​​ല്ലി​​​ല്‍ താ​​​യ്‌​​​ല​​​ന്‍​ഡി​​​ന്‍റെ വി​​​പാ​​​വീ ഡി​​​കാ​​​ബ​​​ല്ല​​​സ് (ര​​​ണ്ടു മി​​​നി​​​ട്ടും 43 സെ​​​ക്ക​​​ന്‍​ഡ്) സ്വ​​​ര്‍​ണം നേ​​​ടി. ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​ടെ മി​​​ല​​​തു​​​ല്‍ ക​​​ഖി​​​മ വെ​​​ള്ളി​​​യും റി​​​സ്കാ അ​​​മേ​​​ലി​​​യ അ​​​ഗ​​​സ്റ്റി​​​ന്‍ വെ​​​ങ്ക​​​ല​​​വും നേ​​​ടി. ഇ​​​ന്ന​​​ലെ ഡൗ​​​ണ്‍ ഹി​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നാ​​​ലു ഫൈ​​​ന​​​ലു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. ജൂ​​​ണി​​​യ​​​ര്‍ വ​​​നി​​​ത​​​ക​​​ളി​​​ല്‍ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​ടെ നി​​​ല്‍​ന മു​​​ര്‍​ണി നി​​​ന്‍​ഗ്തി​​​യ​​​സ് (ഒ​​​രു​​​മി​​​നി​​​റ്റ് 10.78 സെ​​​ക്ക​​​ന്‍​ഡ്) സ്വ​​​ര്‍​ണ​​​വും താ​​​യ്പേ​​​യു​​​ടെ യി​​​ഷാ​​​ല്‍ ലീ ​​​വെ​​​ള്ളി​​​യും ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​ന്‍റെ മ​​​ക്പ​​​ല്‍ ബു​​​ളി​​​ബെ​​​വ വെ​​​ങ്ക​​​ല​​​വും നേ​​​ടി. ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​താ താ​​​ര​​​ങ്ങ​​​ളാ​​​യ ഹ​​​മോം ഉ​​​ര്‍​ബ​​​ശി ദേ​​​വി, അ​​​നി​​​സ ലാം​​​റേ, പു​​​രു​​​ഷ റൈ​​​ഡ​​​ര്‍ ടൈ​​​റ്റ​​​സ് മ​​​റാ​​​ക്ക് എ​​​ന്നി​​​വ​​​ര്‍ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി. ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ മൂ​​​ന്നാം ദി​​​ന​​​മാ​​​യ ഇ​​​ന്ന് ആ​​​റു ഫൈ​​​ന​​​ലു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​ണ്ട​​​ര്‍ 23, ജൂ​​​ണി​​​യ​​​ര്‍ വി​​​ഭാ​​​ഗം പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ​​​യും വ​​​നി​​​ത​​​ക​​​ളു​​​ടെ​​​യും ക്രോ​​​സ് ക​​​ണ്‍​ട്രി ഫൈ​​​ന​​​ലു​​​ക​​​ളും, എ​​​ലൈ​​​റ്റ് വി​​​ഭാ​​​ഗം പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ​​​യും വ​​​നി​​​ത​​​ക​​​ളു​​​ടെ​​​യും ക്രോ​​​സ് ക​​​ണ്‍​ട്രി ഫൈ​​​ന​​​ലു​​​ക​​​ളു​​​മാ​​​ണ് ഇ​​​ന്ന് ന​​​ട​​​ക്കു​​​ക.


Source link

Exit mobile version