ലോകകപ്പില്‍ ഇന്ന് ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഏറ്റുമുട്ടല്‍


ധ​​​രം​​​ശാ​​​ല: ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ തോ​​​ൽ​​​വി​​​ക്കു​​​ശേ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ജ​​​യം നേ​​​ടി​​​യ ഓ​​​സ്ട്രേ​​​ലി​​​യ ഇ​​​ന്ന് ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ. ധ​​​രം​​​ശാ​​​ല​​​യി​​​ൽ ഉ​​​ച്ച​​​യ്ക്കു രാ​​​വി​​​ലെ 10.30 മു​​​ത​​​ലാ​​​ണു മ​​​ത്സ​​​രം. ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ല്‍ ഈ​​​ഡ​​​ൻ ഗാ​​​ർ​​​ഡ​​​ൻ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ നേ​​​രി​​​ടും. മി​​​ക​​​ച്ച ഫോ​​​മി​​​ലു​​​ള്ള ഓ​​​സീ​​​സും കി​​​വീ​​​സും ഏ​​​റ്റു​​​മു​​​ട്ടു​​​ന്പോ​​​ൾ മി​​​ക​​​ച്ചൊ​​​രു പോ​​​രാ​​​ട്ട​​​മാ​​​ണ് ആ​​​രാ​​​ധ​​​ക​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ ആ​​​റു പോ​​​യി​​​ന്‍റു​​​മാ​​​യി നാ​​​ലാ​​​മതും ന്യൂ​​​സി​​​ല​​​ൻ​​​ഡ് എ​​​ട്ടു പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. കി​​​വീ​​​സി​​​നെ​​​തി​​​രേ ഓ​​​സീ​​​സി​​​ന് ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച റി​​​ക്കാ​​​ർ​​​ഡാ​​​ണു​​​ള്ള​​​ത്. 11 ക​​​ളി​​​യി​​​ൽ ഓ​​​സീ​​​സ് എ​​​ട്ട് എ​​​ണ്ണ​​​ത്തി​​​ൽ ജ​​​യി​​​ച്ച​​​പ്പോ​​​ൾ മൂ​​​ന്നെ​​​ണ്ണം തോ​​​റ്റു. ആ​​​കെ 141 ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ 95 ത​​​വ​​​ണ​​​യാ​​​ണ് ഓ​​​സീ​​​സ് ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് 39 ജ​​​യ​​​മേ നേ​​​ടാ​​​നാ​​​യി​​​ട്ടു​​​ള്ളൂ. 2017ലാ​​​ണ് കി​​​വീ​​​സ് അ​​​വ​​​സാ​​​ന​​​മാ​​​യി ഓ​​​സീ​​​സി​​​നെ തോ​​​ല്പി​​​ച്ച​​​ത്. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​തി​​​രേ റി​​​ക്കാ​​​ർ​​​ഡ് ജ​​​യം നേ​​​ടി​​​യെ​​​ത്തു​​​ന്ന ഓ​​​സീ​​​സ്, മ​​​ധ്യ​​​നി​​​ര​​​യു​​​ടെ സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന പ്ര​​​ക​​​ട​​​ന​​​ത്തി​​​നാ​​​ണു കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​ർ ഫോ​​​മി​​​ലെ​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​മാ​​​ണ്. ഗ്ലെ​​​ൻ മാ​​​ക്സ്‌വെ​​​ൽ, ക​​​മ​​​റൂ​​​ണ്‍ ഗ്രീ​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ സം​​​ഭാ​​​വ​​​ന പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ബൗ​​​ള​​​ർ​​​മാ​​​രും ഭേ​​​ദ​​​പ്പെ​​​ട്ട പ്ര​​​ക​​​ട​​​ന​​​മാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​ത്.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ജ​​​യി​​​ച്ചു​​​വ​​​ന്ന ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ​​​ത്. കെ​​​യ്ൻ വി​​​ല്യം​​​സ​​​ണ്‍ മ​​​ധ്യ​​​നി​​​ര​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​യി​​​ൽ ഡാ​​​ര​​​ൽ മി​​​ച്ച​​​ലി​​​നും ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര​​​ക്കും ജോ​​​ലിഭാ​​​രം കൂ​​​ടി. ഡെ​​​വോ​​​ണ്‍ കോ​​​ണ്‍വെ, ടോം ​​​ലാ​​​ഥം എ​​​ന്നി​​​വ​​​രു​​​ടെ ബാ​​​റ്റിം​​​ഗാ​​​ണ് കി​​​വീ​​​സി​​​ന്‍റെ ശ​​​ക്തി. നാളെ ഇന്ത്യ-ഇംഗ്ലണ്ട്‌ ലോ​​​ക​​​ക​​​പ്പി​​​ൽ അ​​​ഭി​​​മാ​​​ന ജ​​​യ​​​ത്തി​​​നാ​​​യി നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ഇം​​​ഗ്ല​​​ണ്ടും സെ​​​മി​​​യു​​​റ​​​പ്പി​​​ക്കാ​​​ൻ ക​​​ച്ച​​​കെ​​​ട്ടി ഇ​​​ന്ത്യ​​​യും നാ​​​ളെ ല​​​ക്നോ​​​യി​​​ൽ നേ​​​ർ​​​ക്കു​​​നേ​​​ർ. ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള തോ​​​ൽ​​​വി​​​യോ​​​ടെ സെ​​​മി സ്വ​​​പ്ന​​​ങ്ങ​​​ൾ ഏ​​​ക​​​ദേ​​​ശം അ​​​വ​​​സാ​​​നി​​​ച്ച ഇം​​​ഗ്ല​​​ണ്ട്, അ​​​ഞ്ചു ക​​​ളി​​​യി​​​ൽ ര​​​ണ്ടു പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​ന്പ​​​താം സ്ഥാ​​​ന​​​ത്താ​​​ണ്. മ​​​റു​​​വ​​​ശ​​​ത്തു​​​ള്ള ഇ​​​ന്ത്യ​​​ക്ക് അ​​​ഞ്ചു ക​​​ളി​​​യി​​​ൽ പ​​​ത്തു പോ​​​യി​​​ന്‍റു​​​ണ്ട്.


Source link

Exit mobile version