SPORTS

പാ​​​രാ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ സെഞ്ചുറി മെഡല്‍നേട്ടത്തിനരികെ ഇ​​​ന്ത്യന്‍ കുതിപ്പ്‌


ഹാ​​​ങ്ഝൗ: പാ​​​രാ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ ഇ​​​ന്ത്യ സെ​​​ഞ്ചു​​​റി മെ​​​ഡ​​​ൽ നേ​​​ട്ട​​​ത്തി​​​ലേ​​​ക്ക്. 25 സ്വ​​​ർ​​​ണ​​​വും 29 വെ​​​ള്ളി​​​യും 45 വെ​​​ങ്ക​​​ല​​​വു​​​മു​​​ൾ​​​പ്പെ​​​ടെ 99 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യു​​​ടെ നേ​​​ട്ടം. ഇ​​​ന്ന​​​ലെ മാ​​​ത്രം ഏ​​​ഴു സ്വ​​​ർ​​​ണ​​​വും ആ​​​റു വെ​​​ള്ളി​​​യും നാ​​​ലു വെ​​​ങ്ക​​​ല​​​വും ഇ​​​ന്ത്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി. ഇ​​​ന്ത്യ​​​യു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച മെ​​​ഡ​​​ൽ നേ​​​ട്ട​​​മാ​​​ണി​​​ത്. ഗെ​​​യിം​​​സി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​ന​​​മാ​​​യ ഇ​​​ന്ന് ഒ​​​രു മെ​​​ഡ​​​ൽ​​​കൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ ഇ​​​ന്ത്യ​​​ക്കു നൂ​​​റി​​​ലെ​​​ത്താം. ഇ​​​ന്ത്യ ഇ​​​തു​​​വ​​​രെ ഏ​​​ഷ്യ​​​ൻ പാ​​​രാ ഗെ​​​യിം​​​സി​​​ൽ 100 മെ​​​ഡ​​​ൽ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചി​​​ട്ടി​​​ല്ല. 196 സ്വ​​​ർ​​​ണ​​​മു​​​ൾ​​​പ്പെ​​​ടെ 493 മെ​​​ഡ​​​ലു​​​ക​​​ളു​​​മാ​​​യി ചൈ​​​ന​​​യാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഇ​​​ന്ത്യ ആ​​​റാ​​​മ​​​താ​​​ണ്. ഇ​​​ന്ന​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ര​​​മ​​​ണ്‍ ശ​​​ർ​​​മ പു​​​രു​​​ഷന്മാരു​​​ടെ 1500 മീ​​​റ്റ​​​റി​​​ൽ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് റി​​​ക്കാ​​​ർ​​​ഡോ​​​ടെ സ്വ​​​ർ​​​ണം നേ​​​ടി. 4:20.80 എ​​​ന്ന സ​​​മ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​ർ​​​മ​​​യു​​​ടെ ഫി​​​നി​​​ഷിം​​​ഗ്. ഈ​​​യി​​​ന​​​ത്തി​​​ൽ വെ​​​ള്ളി നേ​​​ടി​​​യ തി​​​യോ​​​ഫി​​​ലോ ഫ്രെ​​​യ്റ്റാ​​​സും ഗെ​​​യിം​​​സ് റി​​​ക്കാ​​​ർ​​​ഡി​​​ട്ടു.

ശ​​​ർ​​​മ​​​യ്ക്കു പു​​​റ​​​മേ ആ​​​ർ​​​ച്ച​​​റി​​​യി​​​ൽ ശീ​​​ത​​​ൾ ദേ​​​വി​​​യും ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ സിം​​​ഗി​​​ൾ​​​സി​​​ൽ പ്ര​​​മോ​​​ദ് ഭ​​​ഗ​​​ത്, തു​​​ള​​​സി​​​മ​​​തി മു​​​രു​​​ഗേ​​​ശ​​​ൻ, സു​​​ഹാ​​​സ് യ​​​തി​​​രാ​​​ജ് എ​​​ന്നി​​​വ​​​രും ഡ​​​ബി​​​ൾ​​​സി​​​ൽ നി​​​തേ​​​ഷ് കു​​​മാ​​​ർ-​​​ത​​​രു​​​ണ്‍ കൂ​​​ട്ടു​​​കെ​​​ട്ടും ഇ​​​ന്ന​​​ലെ പൊ​​​ന്ന​​​ണി​​​ഞ്ഞു. പു​​​രു​​​ഷന്മാ​​​രു​​​ടെ ലോം​​​ഗ് ജം​​​പി​​​ൽ ഷോ​​​ളൈ​​​രാ​​​ജ് ധ​​​ർ​​​മ​​​രാ​​​ജും സ്വ​​​ർ​​​ണം സ്വ​​​ന്ത​​​മാ​​​ക്കി. 6.84 മീ​​​റ്റ​​​ർ ചാ​​​ടി പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ് സൃ​​​ഷ്ടി​​​ച്ചാ​​​ണ് ഷോ​​​ളൈ​​​രാ​​​ജ് സ്വ​​​ർ​​​ണ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.


Source link

Related Articles

Back to top button