പാക് ട്രാജഡി


ചെ​​​ന്നൈ: ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സെ​​​മി സാ​​​ധ്യ​​​ത മ​​​ങ്ങി. ജ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യോ​​​ട് ഒ​​​രു വി​​​ക്ക​​​റ്റി​​​നു പാ​​​ക്കി​​​സ്ഥാ​​​ൻ തോ​​​റ്റു. 271 റ​​​ണ്‍സ് ല​​​ക്ഷ്യ​​​മി​​​ട്ട ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക 47.2 ഓ​​​വ​​​റി​​​ൽ ഒ​​​രു വി​​​ക്ക​​​റ്റ് ശേ​​​ഷി​​​ക്കെ വി​​​ജ​​​യം​​​ക​​​ണ്ടു. എ​​​യ്ഡ​​​ൻ മാ​​​ർ​​​ക്ര​​​മി​​​ന്‍റെ അ​​​ർ​​​ധ സെ​​​ഞ്ചു​​​റി​​​യും (91) പി​​​ന്നെ വാ​​​ല​​​റ്റ​​​ക്കാ​​​രു​​​ടെ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പു​​​മാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്. ജ​​​യ​​​ത്തോ​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഇ​​​ന്ത്യ​​​യെ മ​​​റി​​​ക​​​ട​​​ന്ന് ഒ​​​ന്നാ​​​മ​​​തെ​​​ത്തി. നെ​​​റ്റ് റ​​​ണ്‍ റേ​​​റ്റി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യെ മ​​​റി​​​ക​​​ട​​​ന്ന​​​ത്. പാക് തകര്‍ച്ച വ​​​ൻ സ്കോ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ട് ടോ​​​സ് നേ​​​ടി​​​യ പാ​​​ക്കി​​​സ്ഥാ​​​ൻ ബാ​​​റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ 46.4 ഓ​​​വ​​​റി​​​ൽ 270 റ​​​ണ്‍സി​​​ൽ എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. സ്പി​​​ന്നി​​​നെ കൂ​​​ടു​​​ത​​​ൽ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ചെ​​​ന്നൈ​​​യി​​​ലെ പി​​​ച്ചി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ബാ​​​റ്റ​​​ർ​​​മാ​​​ർ ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി പ​​​രാ​​​ജ​​​യപ്പെ​​​ട്ടു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ സ്പി​​​ന്ന​​​ർ തബ്‌രിസ് ഷം​​​സി നാ​​​ലു വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തി. മൂ​​​ന്നെ​​​ണ്ണം മാ​​​ർ​​​ക്കോ ജാ​​​ൻ​​​സ​​​നും സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ർ​​​ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ നാ​​​യ​​​ക​​​ൻ ബാ​​​ബ​​​ർ അ​​​സം (50), സൗ​​​ദ് ഷ​​​ക്കീ​​​ൽ (52) എ​​​ന്നി​​​വ​​​രാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നാ​​​യി ചെ​​​റു​​​ത്തു​​​നി​​​ന്ന​​​ത്. ആ​​​റാം വി​​​ക്ക​​​റ്റി​​​ൽ സൗ​​​ദ് ഷ​​​ക്കീ​​​ൽ- ഷ​​​ദാ​​​ബ് ഖാ​​​ൻ സ​​​ഖ്യം 74 റ​​​ണ്‍സ് കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി. ഷ​​​ദാ​​​ബ് ഖാ​​​നെ (36 പ​​​ന്തി​​​ൽ 43) ജെ​​​റാ​​​ൾ​​​ഡ് കോ​​​ർ​​​ട്സി പു​​​റ​​​ത്താ​​​ക്കി. വൈ​​​കാ​​​തെ​​​ത​​​ന്നെ സൗ​​​ദ് ഷ​​​ക്കീ​​​ലും (52 പ​​​ന്തി​​​ൽ 52 റ​​​ണ്‍സ്) വീ​​​ണ​​​തോ​​​ടെ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​ത​​​നം വേ​​​ഗ​​​ത്തി​​​ലാ​​​യി.

ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ഴെല്ലാം വ​​​ൻ സ്കോ​​​റു​​​ക​​​ൾ അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് 34ൽ ​​​ഓ​​​പ്പ​​​ണ​​​ർ ക്വി​​​ന്‍റ​​​ണ്‍ ഡി ​​​കോ​​​ക്കി​​​നെ ന​​​ഷ്ട​​​മാ​​​യി. ക്യാ​​​പ്റ്റ​​​ൻ ടെം​​​ബ ബാ​​​വു​​​മ​​​യും (28) അ​​​ധി​​​കം വൈ​​​കാ​​​തെ പു​​​റ​​​ത്താ​​​യി. പി​​​ന്നി​​​ട് റാ​​​സി വാ​​​ൻ ഡെ​​​ർ ഡു​​​സ​​​നും എ​​​യ്ഡ​​​ൻ മാ​​​ർ​​​ക്ര​​​വും ചേ​​​ർ​​​ന്നു​​​ള്ള 54 റ​​​ണ്‍സ് സ​​​ഖ്യം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ നൂ​​​റു​​​ക​​​ട​​​ത്തി. വാ​​​ൻ ഡെ​​​ർ ഡു​​​സ​​​ൻ (21) പു​​​റ​​​ത്താ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഹെ​​​ൻ​​​റി​​​ച്ച് ക്ലാ​​​സ​​​നും മ​​​ട​​​ങ്ങി. തു​​​ട​​​ർ​​​ന്ന് മാ​​​ർ​​​ക്രം-​​​ഡേ​​​വി​​​ഡ് മി​​​ല്ല​​​ർ കൂ​​​ട്ടു​​​കെ​​​ട്ട് മു​​​ന്നോ​​​ട്ടു ന​​​യി​​​ച്ചു. 70 റ​​​ണ്‍സ് ചേർ​​​ത്ത​​​ശേ​​​ഷം ഈ ​​​കൂ​​​ട്ടു​​​കെ​​​ട്ട് പി​​​രി​​​ഞ്ഞു. തു​​​ട​​​ർ​​​ന്നെ​​​ത്തി​​​യ മാ​​​ർ​​​കോ ജാ​​​ൻ​​​സ​​​ൻ മാ​​​ർ​​​ക്ര​​​മി​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക അ​​​നാ​​​യാ​​​സ ജ​​​യം നേ​​​ടു​​​മെ​​​ന്നു ഉ​​​റ​​​പ്പാ​​​യി​​​രി​​​ക്കേ സെ​​​ഞ്ചു​​​റി​​​ക്ക് ഒ​​​ന്പ​​​തു റ​​​ണ്‍ അ​​​ക​​​ലെ​​​വ​​​ച്ച് മാ​​​ർ​​​ക്രം പു​​​റ​​​ത്താ​​​യി. പി​​​ന്നാ​​​ലെ, 235/6 എ​ന്ന നി​ല​യി​ല്‍​നി​ന്ന്‌ 250/8 എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക വീ​​​ണു. ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യി​​​ക്കാ​​​ൻ 18 പ​​​ന്തി​​​ൽ അ​​​ഞ്ചു റ​​​ണ്‍സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി. മു​​​ഹ​​​മ്മ​​​ദ് ന​​​വാ​​​സ് എറിഞ്ഞ 48-ാം ഓ​​​വ​​​റി​​​ലെ ര​​​ണ്ടാം പ​​​ന്ത് ബൗ​​​ണ്ട​​​റി പാ​​​യി​​​ച്ച് കേശവ്‌ മ​​​ഹാ​​​രാ​​​ജ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ത്ര​​​സി​​​പ്പി​​​ക്കു​​​ന്ന ജ​​​യവും സ​​​മ്മാ​​​നി​​​ച്ചു. മ​​​ഹാ​​​രാ​​​ജ് (7), ഷം​​​സി (4) എ​​​ന്നി​​​വ​​​ർ പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു.


Source link

Exit mobile version