മുംബൈയെ തകർത്ത് ഹിലാല്‍

മുംബൈ: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി ഐഎസ്എല്‍ ക്ലബ്ബായ മുംബൈ സിറ്റിയെ തകര്‍ത്തെറിഞ്ഞു. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് മുംബൈയെ മുക്കി അല്‍ ഹിലാല്‍ സംഘം സ്വദേശത്തേക്ക് മടങ്ങി. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിനിടെ പരിക്കറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് അല്‍ ഹിലാല്‍ മുംബൈയില്‍ എവേ പോരാട്ടത്തിന് എത്തിയത്. അല്‍ ഹിലാലിനായി അലക്സാണ്ടര്‍ മിട്രോവിച്ച് (5′, 67′, 80′) ഹാട്രിക് നേടി. അഞ്ചാം മിനിറ്റില്‍ ഗോള്‍ വേട്ട ആരംഭിച്ച സൗദി ക്ലബ് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റ് വരെ മുംബൈ വല കുലുക്കി. സെര്‍ജെജ് മിലിന്‍കോവിക് സാവിച്ച് (75′), മുഹമ്മദ് അല്ബുറായക് (82′), അബ്ദുള്ള അല്‍മാല്‍കി (90+5′) എന്നിവരായിരുന്നു ഹിലാലിന്റെ മറ്റ് ഗോള്‍ നേട്ടക്കാര്‍.
69 ശതമാനം പന്ത് നിയന്ത്രിച്ച ഹിലാലിനു മുന്നില്‍ മുംബൈ നിഷ്പ്രഭമായി. മൂന്ന് തോല്‍വിയുമായി ഗ്രൂപ്പ് ഡിയില്‍ ഏറ്റവും പിന്നിലാണ് മുംബൈ. ഏഴ് പോയിന്റുള്ള അല്‍ ഹിലാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Source link