SPORTS
അല്‍ റൊണാള്‍ഡോ

റിയാദ്: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ അല്‍ നസര്‍ 4-3ന് ഖത്തര്‍ ക്ലബ്ബായ അല്‍ ദുഹാലിയെ കീഴടക്കി. ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും രണ്ട് മിന്നും ഗോള്‍ നേടുകയും ചെയ്ത് മത്സരത്തില്‍ ക്രിസ്റ്റ്യാനോ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
61, 81 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. 25-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ അസിസ്റ്റില്‍ ടലിസ്ക അല്‍ നസറിന് ലീഡ് നല്കി. സാദിയൊ മാനെയുടെ (56′) വകയായിരുന്നു റിയാദ് ക്ലബ്ബിന്റെ രണ്ടാം ഗോള്‍.
Source link