കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ എഫ്സി ഗോവയ്ക്കു ജയം. എവേ പോരാട്ടത്തില്‍ എഫ്സി ഗോവ 2-1ന് കോല്‍ക്കത്തയില്‍നിന്നുള്ള ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. 41-ാം മിനിറ്റില്‍ നെറോം മഹേഷ് സിംഗ് നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. എന്നാല്‍, രണ്ടാം പകുതിയില്‍ സന്ദേശ് ജിങ്കനും (74′) വിക്ടര്‍ റോഡ്രിഗസും (75′) നേടിയ ഗോളില്‍ ഗോവക്കാര്‍ ജയമാഘോഷിച്ചു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്ത് എത്തി. ഇത്രയും പോയിന്റുള്ള മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ് ആണ് ഒന്നാം സ്ഥാനത്ത്.
Source link