ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കാ​​​​ൻ ഗോ​​​​കു​​​​ലം കേരള


കോ​​​​ഴി​​​​ക്കോ​​​​ട്: ഐ ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ ര​​​​ണ്ടു ത​​​​വ​​​​ണ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി 2023-24 സീ​​​​സ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള ജ​​​​ഴ്സി ഇ​​​​ന്ന​​​​ലെ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ടി​​​​ക്ക​​​​റ്റ് വി​​​​ൽ​​​​പ്പ​​​​ന​​​​യു​​​​ടെ ഒൗ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്നു. ഗോ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​രം 28ന് ​​​​കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​എം​​​​എ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ രാ​​​​ത്രി ഏ​​​​ഴു മ​​​​ണി​​​​ക്ക് ഇ​​​​ന്‍റ​​​​ർ കാ​​​​ശി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കും. ഐ ​​​​ലീ​​​​ഗി​​​​ലെ പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്‍റ​​​​ർ കാ​​​​ശി. ഐ​​​​ ലീ​​​​ഗ് സീ​​​​സ​​​​ണ്‍ കി​​​​ക്കോ​​​​ഫി​​​​നു മു​​​​ന്പ് തൈ​​​​ക്കു​​​​ടം ബ്രി​​​​ഡ്ജി​​​​ന്‍റെ സം​​​​ഗീ​​​​ത വി​​​​രു​​​​ന്ന് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 4:30 മു​​​​ത​​​​ൽ ന​​​​ട​​​​ക്കും. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ൻ ദി​​​​ലീ​​​​പ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും.

ഗോ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ ഹോം ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ പ്ര​​​​വേ​​​​ശ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ്കൂ​​​​ൾ-​​​​കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ള​​​​വു​​​​ണ്ട്. ഓ​​​​രോ മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ​​​​യും ടി​​​​ക്ക​​​​റ്റ് വാ​​​​ങ്ങു​​​​ന്ന​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


Source link

Exit mobile version