റ​​​​യ​​​​ലി​​​​നു സ​​​​മ​​​​നി​​​​ല


മാ​​​​ഡ്രി​​​​ഡ്: സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡി​​​​നു സ​​​​മ​​​​നി​​​​ല. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ത്‌​​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. 78-ാം മി​​​​നി​​​​റ്റി​​​​ൽ ക്യാ​​​​പ്റ്റ​​​​ൻ ഡാ​​​​നി ക​​​​ർ​​​​വ​​​​ഹാ​​​​ലി​​​​ന്‍റെ ഹെ​​​​ഡ​​​​റി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് സെ​​​​വി​​​​യ്യ​​​​യു​​​​മാ​​​​യി 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു. ഡേ​​​​വി​​​​ഡ് ആ​​​​ൽ​​​​ബ​​​​യു​​​​ടെ ഓ​​​​ണ്‍​ഗോ​​​​ളി​​​​ൽ (74’) സെ​​​​വി​​​​യ്യ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണ്. സ​​​​മ​​​​നി​​​​ല​​​​യോ​​​​ടെ പ​​​​ത്ത് ക​​​​ളി​​​​യി​​​​ൽ 25 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി റ​​​​യ​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

ആ​​​​ൻ​​​​ത്വാ​​​​ൻ ഗ്രീ​​​​സ്മാ​​​​ന്‍റെ ഹാ​​​​ട്രി​​​​ക് മി​​​​ക​​​​വി​​​​ൽ അ​​​​ത്ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് 3-0ന് ​​​​സെ​​​​ൽ​​​​റ്റ വി​​​​ഗോ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ജ​​​​യ​​​​ത്തോ​​​​ടെ അ​​​​ത്‌​​​ല​​​​റ്റി​​​​ക്കോ 22 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി.


Source link

Exit mobile version