ഹീറോ ഷമി ഡാ… ഇന്ത്യക്ക് ജയം; കോഹ്ലിക്ക് 95
ധരംശാല: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം ജയം. അപരാജിതരായി മുന്നേ റിയ ഇന്ത്യയും ന്യൂസിലൻഡും മുഖാമുഖമിറങ്ങിയപ്പോൾ അവസാന ചിരി ആതിഥേയരുടേതായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ബൗളിംഗിൽ ന്യൂസിലൻഡ് 50 ഓവറിൽ 273നു പുറത്ത്. തുടർന്ന് വിരാട് കോഹ്ലിയുടെ (104 പന്തിൽ 95) സെഞ്ചുറിയോളം കരുത്തുള്ള ഇന്നിംഗ്സിലൂടെ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. സ്കോർ: ന്യൂസിലൻഡ് 273 (50). ഇന്ത്യ 48 ഓവറിൽ 274/6. രോഹിത് ശർമ (46), രവീന്ദ്ര ജഡേജ (39 നോട്ടൗട്ട്), ശ്രേയസ് അയ്യർ (33) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ സംഭാവന നൽകി. ഡാരെൽ സെഞ്ചുറി ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ന്യൂസിലൻഡ് ഓപ്പണർ ഡിവോൺ കോൺവെയെ (0) ശ്രേയസ് അയ്യറിന്റെ കൈകളിലെത്തിച്ചു. ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമി തന്റെ ആദ്യ പന്തിൽ വിൽ യംഗിനെയും (17) മടക്കി. രചിൻ രവീന്ദ്ര (75), ഡാരെൽ മിച്ചൽ (130) കൂട്ടുകെട്ട് കിവീസിനെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇവർ 152 പന്തിൽ 159 റൺസ് നേടി. ഈ വർഷം ഡാരെൽ മിച്ചലിന്റെ നാലാം സെഞ്ചുറിയാണ്. ഏറ്റവും കൂടുതൽ സെഞ്ചുറിയിൽ ഇന്ത്യയുടെ ശുഭ്മാൻ ഗില്ലിനു (5) പിന്നിൽ രണ്ടാം സ്ഥാനത്താണ് മിച്ചൽ. 76/7 രചിൻ രവീന്ദ്ര പുറത്താകുന്പോൾ 33.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 എന്നതായിരുന്നു ന്യൂസിലൻഡിന്റെ സ്കോർ. 36 ഓവർ പൂർത്തിയായപ്പോൾ മൂന്നിന് 197 എന്ന നിലയിലും. എന്നാൽ, തുടർന്നുള്ള 14 ഓവറിൽ 76 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് ന്യൂസിലൻഡിനു നഷ്ടപ്പെട്ടു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരുടെ ഡെത്ത് ഓവർ ബൗളിംഗാണ് ന്യൂസിലൻഡിനെ 300 കടക്കാൻ അനുവദിക്കാതിരുന്നത്. ആദ്യ ഏഴ് ഓവറിൽ 61 റൺസ് വഴങ്ങി വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്ന കുൽദീപ്, അവസാന മൂന്ന് ഓവറിൽ 21 റൺസ് നൽകി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
54/5 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മുഹമ്മദ് ഷമിയുടെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്നലെ നേടിയ 10-0-54-5. ഏകദിന ലോകകപ്പിൽ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ച ഏക ഇന്ത്യൻ ബൗളറാണ് ഷമി. അവസാന മൂന്ന് ഓവറിൽ 16 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഷമി അഞ്ച് വിക്കറ്റ് തികച്ചത്. 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഷമിയുടെ മറ്റൊരു അഞ്ച് വിക്കറ്റ് പ്രകടനം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ രണ്ടാം സ്ഥാനം പങ്കിടുകയാണ് ഷമി. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് എന്ന റിക്കാർഡിൽ ഹർഭജൻ സിംഗിനും ജവഗൽ ശ്രീനാഥിനും (ഇരുവരും മൂന്ന്) ഒപ്പവും ഷമി എത്തി. 134.01 ഈ ലോകകപ്പിൽ ഏറ്റവും മികച്ച പവർപ്ലേ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യൻ ബാറ്ററാണ് രോഹിത് ശർമ. 134.01 ആണ് രോഹിത്തിന്റെ പവർപ്ലേ ബാറ്റിംഗ് റേറ്റ്. 145.20 സ്ട്രൈക്ക് റേറ്റുള്ള ശ്രീലങ്കയുടെ കുശാൽ മെൻഡിസാണ് ഇക്കാര്യത്തിൽ രോഹിത്തിനു മുന്നിലുള്ളത്. ന്യൂസിലൻഡിനെതിരേ 40 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം 46 റൺസ് രോഹിത് അടിച്ചുകൂട്ടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസിൽ കോഹ്ലിക്ക് (354) പിന്നിൽ രണ്ടാം സ്ഥാനത്താണ് രോഹിത്. അഞ്ച് ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 311 റൺസ് രോഹിത് ഇതുവരെ അടിച്ചുകൂട്ടി. 2000 ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഏകദിന ക്രിക്കറ്റിൽ അതിവേഗം 2000 റൺസ് ക്ലബ്ബിൽ. 38-ാം ഇന്നിംഗ്സിലാണ് ഗിൽ 2000 ഏകദിന റൺസ് പിന്നിട്ടത്. 40 ഇന്നിംഗ്സിൽ 2000 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ മുൻ താരം ഹഷിം അംലയുടെ റിക്കാർഡാണ് ഗിൽ തകർത്തത്. 12 വർഷം പഴക്കമുള്ള റിക്കാർഡാണ് ഗിൽ ഇന്നലെ ന്യൂസിലൻഡിനെതിരായ ഇന്നിംഗ്സിലൂടെ തിരുത്തിയത്. ന്യൂസിലൻഡിനെതിരേ 31 പന്തിൽ 26 റൺസുമായി ഗിൽ മടങ്ങി.
Source link