കുന്നംകുളം: സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ ജേതാവായ സി.ആർ. നിത്യ 1500 മീറ്ററിൽ 4:50.44 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നാണ് ഇരട്ട സ്വർണം കഴുത്തിലണിഞ്ഞത്. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ നിത്യയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സംസ്ഥാന സ്കൂൾ കായികമേളയിൽ ഒരു സ്വർണം നേടുകയെന്നത്. മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിന്റെ ജെ.എസ്. നിവേദ്യ (4:59.61) വെള്ളിയും പാലക്കാട് മുണ്ടൂർ സ്കൂളിലെ വി. അഞ്ജന (5:08.72) വെങ്കലവും സ്വന്തമാക്കി. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ നിത്യയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സംസ്ഥാന സ്കൂൾ കായികമേളയിൽ ഒരു സ്വർണം നേടുകയെന്നത്. ചേന്നമംഗലം സ്വദേശികളായ റോബിൻസണ്‍-ജെസി ദന്പതികളുടെ മകളാണ്.
ജൂണിയർ പെണ്‍കുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് കൊടുവയൂസ് സ്കൂളിന്റെ നിവേദ്യ കലാധർ (4:57.85) ഒന്നാം സ്ഥാനം സ്വന്തമാക്കി. എതിരാളികളെ ഏറെ പിന്നിലാക്കിയായിരുന്നു നിവേദ്യയുടെ ഫിനിഷിംഗ്. ആലപ്പുഴ കലവൂർ ഗവണ്മെന്റ് സ്കൂളിലെ അശ്വിനി അനിൽ കുമാറിനാണ് (5:01.99) രണ്ടാം സ്ഥാനം. ചുരുക്കത്തിൽ, 1500 പോരാട്ടത്തിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും പാലക്കാടിന്റെ കുട്ടികൾ സ്വന്തമാക്കി.
Source link