SPORTS

നി​ത്യ നി​റ​യേ


കുന്നംകുളം: സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ൽ ജേ​താ​വാ​യ സി.​ആ​ർ. നി​ത്യ 1500 മീ​റ്റ​റി​ൽ 4:50.44 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്നാ​ണ് ഇ​ര​ട്ട സ്വ​ർ​ണം ക​ഴു​ത്തി​ല​ണി​ഞ്ഞ​ത്. കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ നി​ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഒ​രു സ്വ​ർ​ണം നേ​ടു​ക​യെ​ന്ന​ത്. മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ന്‍റെ ജെ.​എ​സ്. നി​വേ​ദ്യ (4:59.61) വെ​ള്ളി​യും പാ​ല​ക്കാ​ട് മു​ണ്ടൂ​ർ സ്കൂ​ളി​ലെ വി. ​അ​ഞ്ജ​ന (5:08.72) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ നി​ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഒ​രു സ്വ​ർ​ണം നേ​ടു​ക​യെ​ന്ന​ത്. ചേ​ന്ന​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ റോ​ബി​ൻ​സ​ണ്‍-​ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ൽ പാ​ല​ക്കാ​ട് കൊ​ടു​വ​യൂ​സ് സ്കൂ​ളി​ന്‍റെ നി​വേ​ദ്യ ക​ലാ​ധ​ർ (4:57.85) ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. എ​തി​രാ​ളി​ക​ളെ ഏ​റെ പി​ന്നി​ലാ​ക്കി​യാ​യി​രു​ന്നു നി​വേ​ദ്യ​യു​ടെ ഫി​നി​ഷിം​ഗ്. ആ​ല​പ്പു​ഴ ക​ല​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ അ​ശ്വി​നി അ​നി​ൽ​ കു​മാ​റി​നാ​ണ് (5:01.99) ര​ണ്ടാം സ്ഥാ​നം. ചു​രു​ക്ക​ത്തി​ൽ, 1500 പോ​രാ​ട്ട​ത്തി​ൽ മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും പാ​ല​ക്കാ​ടി​ന്‍റെ കു​ട്ടി​ക​ൾ സ്വ​ന്ത​മാ​ക്കി.


Source link

Related Articles

Back to top button