പാ​ല​ക്കാ​ട​ൻ ക​രു​ത്ത്


കു​ന്നം​കു​ളം: ഹ്ര​സ്വ​ദൂ​ര​ത്തി​ൽ ഇ​ര​ട്ട സ്വ​ർ​ണ​വു​മാ​യി ജെ. ​ബി​ജോ​യി തി​ള​ങ്ങി​യ​തി​ന്‍റെ പി​ന്നി​ൽ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ക​ഥ​യു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നാ​യി മാ​ത്രം 38 കി​ലോ​മീ​റ്റ​ർ ദി​വ​സ​വും സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ബി​ജോ​യി​ക്കു​ള്ള​ത്. ഈ ​ദൂ​രം ബ​സി​ലും ചേ​ട്ട​ന്‍റെ ബൈ​ക്കി​നു പി​ന്നി​ലു​മാ​യി സ​ഞ്ച​രി​ക്കും. ക​ഠി​നാ​ധ്വാ​ന​ങ്ങ​ൾ​ക്ക് ഫ​ല​മു​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി 65-ാം സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ൽ ബി​ജോ​യ് ഇ​ര​ട്ട സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗം 3000 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ ബി​ജോ​യ് 1500 മീ​റ്റ​ർ പോ​രാ​ട്ട​ത്തി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ൽ ചി​റ്റൂ​ർ സ്കൂ​ളി​ന്‍റെ താ​ര​മാ​യ ബി​ജോ​യ് 4:01.91 സെ​ക്ക​ൻ​ഡി​ലാ​ണ് ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്ന​ത്. ക​ല്ല​ടി സ്കൂ​ളി​ലെ എം. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ് (4:08.10) ര​ണ്ടാ​ം സ്ഥാനവും മ​ല​പ്പു​റം ഐ​ഡി​യ​ലി​ലെ കെ. ​മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (4:09.16) മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി എ​ന്നും രാ​വി​ലെ അ​ഞ്ചു മ​ണി​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര​ചെ​യ്ത് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​ത്തു​ക​യാ​ണ് ബി​ജോ​യ്. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം സ്കൂ​ളി​ലേ​ക്ക്. സ്കൂ​ൾ ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം നേ​രേ ചി​റ്റൂ​ർ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ വീ​ണ്ടും പ​രി​ശീ​ല​നം.

ജേ്യഷ്ഠ​നും കാ​യി​ക​താ​ര​വു​മാ​യ റി​ജോ​യ് ആ​ണ് എ​ന്നും രാ​വി​ലെ ബി​ജോ​യി​യെ പ​രി​ശീല​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ചി​റ്റൂ​ർ ജി​ബി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ബി​ജോ​യി​യെ സ്കൂ​ളി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് കാ​യി​ക അ​ധ്യാ​പ​ക​ൻ വേ​ലു​ക്കു​ട്ടി​യാ​ണ്. ചി​റ്റൂ​ർ യം​ഗ്സ്റ്റേ​ഴ്സ് ക്ലബ്ബി​ലെ അ​ര​വി​ന്ദാ​ക്ഷ​നു കീ​ഴി​ലാ​ണ് ബാ​ക്കി പ​രി​ശീ​ല​നം. ചെ​ത്തു തൊ​ഴി​ലാ​ളി​യാ​യ വേ​ലൂ​ർ ക​നി​മാ​രി ക​ന്പാ​ല​ത്ത​റ ജ​യ​ശ​ങ്ക​റാ​ണ് പി​താ​വ്. ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 ഓ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ക​ല്ല​ടി​യു​ടെ എം. ​അ​മൃ​തി​നാ​ണ് സ്വ​ർ​ണം. 4:08.80 സെ​ക്ക​ൻ​ഡി​ൽ അ​മൃ​ത് ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്നു. പാ​ല​ക്കാ​ട് പ​ന​ങ്ങാ​ട്ടി​രി സ്കൂ​ളി​ന്‍റെ എം. ​അ​തു​ലി​നാ​ണ് (4:11.62) ര​ണ്ടാം സ്ഥാ​നം. മ​ല​പ്പു​റം ചീ​ക്കോ​ട് സ്കൂ​ളി​ന്‍റെ എം.​പി. മു​ഹ​മ്മ​ദ് അ​മീ​ൻ (4:13.30) മൂ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്തു.


Source link

Exit mobile version