ദേശീയ ഗെയിംസ് ബാസ്കറ്റ്: ശരത്തും ഗ്രിമ മെർലിനും നയിക്കും
തിരുവനന്തപുരം: 37-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോളിൽ കേരള പുരുഷ ടീമിനെ എ.എസ്. ശരത്തും വനിതാ ടീമിനെ ഗ്രിമ മെർലിനും നയിക്കും. 3 ഓണ്‍ 3 ഫോർമാറ്റിൽ ദന്പതിമാരായ യൂഡ്രിക് പെരേരയും സ്റ്റെഫി നിക്സണും പുരുഷ, വനിതാ ടീമുകളെ നയിക്കും. യൂഡ്രിക് പെരേര സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് കൊച്ചിയുടെ താരവും മറ്റുള്ളവർ കെഎസ്ഇബി താരങ്ങളുമാണ്. ടീം (5 ഓണ്‍ 5) പുരുഷന്മാർ: എ.എസ്. ശരത്, സെജിൻ മാത്യു, ജെറോം പ്രിൻസ്, ഗ്രിഗോ മാത്യു വർഗീസ്, അജിൻ പി. റെജി (എല്ലാവരും കെഎസ്ഇബി്) ആന്റണി ജോണ്സണ്, ഷാനസിൽ മുഹമ്മദ്, പ്രേം പ്രകാശ് (കേരള പോലീസ്) വൈശാഖ് കെ. മനോജ്, ജോഷ്വ സുനിൽ ഉമ്മൻ (സെൻട്രൽ ജിഎസ്ടി, കസ്റ്റംസ് കൊച്ചി ), സജേഷ് (മാർ ഈവാനിയോസ് കോളജ്), ചാക്കോ സി. സൈമണ്‍ (ശ്രീ കേരള വർമ കോളജ്).
വനിതകൾ: ഗ്രിമ മെർലിൻ വർഗീസ്, കവിത ജോസ്, ആർ. ശ്രീകല, അനീഷ ക്ലീറ്റസ്, സുസൻ ഫ്ളോറന്റീന, നിമ്മി മാത്യു (എല്ലാവരും കെഎസ്ഇബി), ചിപ്പി മാത്യു, ഹലീന ജാൻ (കേരള പോലീസ്), ആൻ മരിയ ജോണി, ആഷ്ലിൻ ഷിജു (സെന്റ് ജോസഫ് ഇരിഞ്ഞാലക്കുട ), കൃഷ്ണ പ്രിയ (മാർ ഈവാനിയോസ് കോളജ്) എ.എസ്. ശ്രീലക്ഷ്മി (അസംപ്ഷൻ കോളജ്). 3 ഓണ്‍ 3 പുരുഷന്മാർ: യൂഡ്രിക് പെരേര, അബിൻ സാബു (സെൻട്രൽ ജിഎസ്ടി & കസ്റ്റംസ്) സുഗീത് നാഥ്, നന്ദു എ. കുമാർ (കെഎസ്ഇബി) വനിതകൾ: സ്റ്റെഫി നിക്സണ്, ഇ.കെ. അമൃത(കെഎസ്ഇബി), വി.ജെ. ജയലക്ഷ്മി (കേരള പോലീസ്), ഐറിൻ എൽസ ജോണ്‍ (അസംപ്ഷൻ കോളജ്).
Source link