സാവോപോളോ: ബ്രസീൽ സൂപ്പർ താരം നെയ്മറുടെ കളി നേരിൽക്കാണാൻ കാത്തിരുന്ന ഇന്ത്യൻ ആരാധകർ നിരാശരാവേണ്ടിവരും. ബ്രസീൽ-ഉറുഗ്വെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ ഇടതു കാലിലെ ലിഗ്മെന്റിന് പരിക്കേറ്റ നെയ്മർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ശസ്ത്രക്രിയയുടെ തീയതി തീരുമാനമായിട്ടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ നെയ്മർക്ക് എട്ട് മാസമെങ്കിലും കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരുമെന്നും അടുത്തവർഷത്തെ കോപ അമേരിക്കക്ക് മുന്‍പു മാത്രമെ താരത്തിന് ഗ്രൗണ്ടിൽ തിരിച്ചെത്താനാകൂവെന്നും ബ്രസീൽ ഫുട്ബോൾ കോണ്‍ഫഡറേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതോടെ അടുത്ത മാസം ആറിന് നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന മുംബൈ സിറ്റി എഫ്സി-അൽ ഹിലാൽ എഷ്യൻ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിനായി നെയ്മർ ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പായി.
ഉറുഗ്വേയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനമാണ്് നെയ്മർക്ക് പരിക്കേറ്റത്. കാൽ നിലത്ത് ഉൗന്നാൻ പോലുമാകാതെ മുടന്തി നടന്ന നെയ്മറെ സഹതാരങ്ങളാണ് ഡഗ് ഒൗട്ടിലെത്തിച്ചത്. പിന്നീട് സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് നെയ്മറെ ആശുപത്രിയിലേക്ക് സ്കാനിംഗിനായി കൊണ്ടുപോയത്. മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റിരുന്നു. നെയ്മറുടെ പരിക്ക് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്ക് മാത്രമല്ല, സൗദി പ്രൊ ലീഗ് ടീമായ അൽ ഹിലാലിനും കനത്ത തിരിച്ചടിയാണ്.
Source link