പൂനെ: 48-ാം ഏകദിന സെഞ്ചുറിയുമായി സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ കരുത്തില്‍ 2023 ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി. ഈ സെഞ്ചുറിയോടെ കോഹ് ലിയുടെ അന്താരാഷ്ട്ര സെഞ്ചുറി എണ്ണം 78 ആയി. ഏഴുവിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് നേടി മറികടന്നു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. കളിയിലെ താരവും കോഹ്ലിയാണ്. കോഹ്ലി 97 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 103 റണ്‍സെടുത്തും കെ.എല്‍. രാഹുല്‍ 34 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ നായകന് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ അനായാസം ബാറ്റുചെയ്തു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ രോഹിത് വീണു. 40 പന്തില്‍ ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 48 റണ്‍സെടുത്ത രോഹിത്തിനെ ഹസന് മഹമൂദ് പുറത്താക്കി. കോഹ്ലി ഗില്ലിനൊപ്പം ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ഗില്‍ ലോകകപ്പിലെ ആദ്യ അര്‍ധശതകം നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനു പിന്നാലെ ഗില്‍ മെഹ്ദി ഹസന്റെ പന്തില്‍ പുറത്തായി. 55 പന്തില്‍ അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 53 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലൊന്നിച്ച കോഹ്ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീം സ്കോര്‍ 150 കടത്തി. പിന്നാലെ കോഹ്ലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ മറുവശത്ത് ശ്രേയസ് (19) നിരാശപ്പെടുത്തി. രാഹുല്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ തുടങ്ങിയതോടെ ഇന്ത്യ മത്സരം ഉറപ്പിച്ചു. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്ലിക്ക് അത് സ്വന്തമാക്കാനുള്ള അവസരം രാഹുല്‍ ഒരുക്കി. നസും അഹമ്മദ് എറിഞ്ഞ 41ാം ഓവറിന്റെ മൂന്നാം പന്തില്‍ തകര്‍പ്പന്‍ സിക്സടിച്ച് കോഹ്ലി സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിംഗ്് ആരംഭിച്ച ബംഗ്ലാദേശ് ഓപ്പണർമാരായ ലിട്ടണ്‍ ദാസിന്റെയും (66) തൻസിദ് ഹസന്റെയും (51) അർധസെഞ്ചുറികളും അവസാന ഓവറുകളിലെ മഹ്മുദുള്ളയുടെ (46) പ്രകടനത്തിലാണ് 50 ഓവറിൽ എട്ടു വിക്കറ്റിന് 256 റൺസ് എടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശാർദൂൽ ഠാക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
റൺ വേട്ടയിൽ കോഹ്ലി നാലാമൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ കളിക്കാരന് എന്ന റിക്കാര്‍ഡ് കോഹ്ലി സ്വന്തമാക്കി. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് കോഹ്ലി ചരിത്രം കുറിച്ചത്. മത്സരത്തില്‍ 35 റണ്‍സെടുത്തതോടെ കോഹ്ലി നാലാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേല ജയവര്‍ധനയെ മറികടന്നാണ് കോഹ്ലി നാലാമതെത്തിയത്. മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ കോഹ്ലിയുടെ റൺസ് 26026ലെത്തി. ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരം ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ്. 782 ഇന്നിംഗസുകളില് നിന്നായി 34357 റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. 666 ഇന്നിംഗ്സുകളില്‍ നിന്ന് 28016 റണ്‍സാണ് താരം നേടിയത്. 668 ഇന്നിങ്സുകളില്‍ നിന്ന് 27483 റണ്‍സുള്ള ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തുണ്ട്. 725 ഇന്നിംഗ്സുകളില്‍ നിന്ന് 25957 റണ്‍സായിരുന്നു ജയവര്‍ധനെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതാണ് കോഹ്ലി മറികടന്നത്. ഇതിനായി വെറും 567 ഇന്നിംഗ്സുകള്‍ മാത്രമാണ് കോഹ്ലിക്ക് വേണ്ടിവന്നത്. നിലവില്‍ കളിക്കുന്നവരില്‍ ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള ഏക താരവും കോഹ്ലിയാണ്. മത്സരത്തിലൂടെ മറ്റൊരു റിക്കാര്‍ഡും താരം സ്വന്തമാക്കി. ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം നമ്പറിലിറങ്ങി ഇന്ത്യക്ക് വേണ്ടി 1000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരന് എന്ന റിക്കാര്‍ഡാണ് കോഹ്ലി നേടിയത്. പന്തെറിഞ്ഞ് കോഹ്ലി ആറു വർഷത്തിനുശേഷം മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ പന്തെറിഞ്ഞു. ഹർദിക് പാണ്ഡ്യക്കു പരിക്കിനെ തുടർന്ന് ഓവർ പൂർത്തിയാക്കാനായില്ല. കോഹ്ലിയാണ് ശേഷിച്ച മൂന്നു പന്തുകൾ എറിഞ്ഞത്. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേ കൊളംബോയിൽവച്ചാണ് ഇതിനു മുന്‍പ് പന്തെറിഞ്ഞത്. മൂന്നു പന്തുകളിൽ രണ്ടു റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. കോഹ് ലി പന്തെടുത്തതോടെ ഗാലറിൽ ആരാധകർ ആർത്തിരന്പി. സ്കോര്‍കാർഡ് ബംഗ്ലാദേശ് 256/8 (50) ലിട്ടന്‍ ദാസ് 66(82) താന്‍സിദ് ഹസന് 51(43) മഹ്മദുള്ള 46(36) രവീന്ദ്ര ജഡേജ 2/38 ബുംറ 2/41 സിറാജ് 2/60 ഇന്ത്യ 261/3 (41.3) കോഹ് ലി 103* (97) ഗില്‍ 53 (55) രോഹിത് ശര്‍മ 48(40) മെഹ്ദി ഹസന് 2/47 ഹസന് മഹമുദ് 1/65
Source link