SPORTS
കിരീടം ഉറപ്പിച്ച് പാലക്കാട്

കുന്നംകുളം: 65-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കിരീടം ഉറപ്പിച്ച് പാലക്കാടിന്റെ കുതിപ്പ്. ആകെയുള്ള 98 ഇവന്റിൽ 72 എണ്ണം പൂർത്തിയായപ്പോൾ 179 പോയിന്റുമായി പാലക്കാട് ചാന്പ്യൻപട്ടം ഉറപ്പിച്ച് മുന്നേറുന്നു. മീറ്റ് ഇന്ന് സമാപിക്കുന്പോൾ ഹാട്രിക് കിരീടമണിയാനുള്ള തയാറെടുപ്പിലാണ് പാലക്കാട്. 43പോയിന്റുമായി മലപ്പുറം ഐഡിയൽ കടകശേരി സ്കൂളാണ് ഒന്നാം സ്ഥാനത്ത്. സ്കൂളുകളുടെ കിരീടത്തിനായി കോതമംഗലം മാർ ബേസിലുമായി ശക്തമായ പോരാട്ടത്തിലാണ് ഐഡിയൽ. 38 പോയിന്റുമായി മാർ ബേസിൽ രണ്ടാം സ്ഥാനത്തുണ്ട്.
Source link